Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ ജനങ്ങളിലേക്കിറങ്ങും: മൽഹോത്ര

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
arun-malhotra-md-nissan നിസാൻ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര

ന്യൂഡൽഹി: മാരുതി 800 നോട് മത്സരിക്കാനാവുന്ന ഡാറ്റ്സൻ മോഡലുമായി നിസ്സാൻ ഇന്ത്യയിൽ പിടിമുറുക്കാനൊരുങ്ങുന്നു. ഇന്ത്യയിൽ വരും വർഷങ്ങളിൽ നിസ്സാൻറെ സാന്നിധ്യത്തിൽ പ്രകടമായ വർധനയുണ്ടാകുമെന്ന് നിസ്സാൻ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര. രാജ്യാന്തര വിപണിയിൽ അനിഷേധ്യസാന്നിധ്യമായ നിസ്സാൻ സമാന സാന്നിധ്യം ഇന്ത്യയിലും വരുത്താൻ കാര്യമായ ശ്രമങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം മനോരമ ഒാൺലെെനോട് പറഞ്ഞു. ഡാറ്റ്സൻ നിരയിൽ ഏതാനും പുതിയ വാഹനങ്ങൾ എത്തുന്നതോടെ നിസ്സാൻ വാഹനങ്ങൾ ഇന്ത്യയിൽ വിപണിയുറപ്പിക്കും.

ഐ ടു എന്ന മോഡലാണ് മാരുതി 800 മായി നേരിട്ടു മത്സരിക്കാനെത്തുന്നത്. മാരുതിയുടെ വിലയിൽ കൂടുതൽ വലുപ്പവും സൗകര്യങ്ങളും ഐ ടു നൽകും. ഏറ്റവും ഉയർന്ന മോഡലിനും മൂന്നു ലക്ഷത്തിൽ താഴെയാണ് വില. ഏറെ ജനപ്രീതിയാർജിച്ച ഡാറ്റ്സൻ ഗോയുടെ ക്രോസ് ഒാവർ കൺസപ്റ്റ് മേളയിൽ പ്രദർശിപ്പിച്ചു. വൈകാതെ ഈ കാർ വിപണിയിലെത്തിക്കുമെന്ന് മൽഹോത്ര പറഞ്ഞു.

nissan-gtr-hybrid നിസ്സാൻ ജി ടി ആർ ‍ഡൽഹി ഓട്ടോ എക്സ്പൊയിൽ പ്രദർശിപ്പിച്ചപ്പോൾ

ആഡംബര സ്പോർട് കാർ വിപണിയിൽ ഇക്കൊല്ലം നിസ്സാൻ ജി ടി ആർ ഇറങ്ങും. വിലയിൽ തീരുമാനമായിട്ടില്ല. കോടിയിലും വിലവരുന്ന സ്പോർട്സ് കാറാണ് ജി ടി ആർ. ഇന്ത്യയിലെ പ്രഥമ ഹൈബ്രിഡ് എസ് യു വിയായ എക്സ് ട്രെയിൽ ആണ് മറ്റൊരു പുതുവാഹനം. ഏറ്റവും ആധുനികമായ നിസ്സാൻ ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുന്ന വാഹനം മികച്ച ഇന്ധനക്ഷമതയ്ക്ക് പേരു കേട്ടതാണ്. പെട്രോൾ, ഇലക്ട്രിക് ഹൈബ്രിഡാണ് പുതിയ എക്സ് ട്രെയിൽ. ഡീസൽ മോഡൽ ഇറക്കാൻ പദ്ധതിയില്ല. ഈ രണ്ടു മോഡലുകളും പൂർണമായി ഇറക്കുമതി ചെയ്താണ് വിൽക്കുക.

റിസർച്ച് ആൻഡ് ഡെവലപ്മെൻറിന് വരും വർഷങ്ങളിൽ കൂടുതൽ പ്രാമുഖ്യമുണ്ടാകും. ചെന്നൈയിലെ പുതിയ ആർ ആൻഡ് ഡി കേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് നിസ്സാൻ ഗവേഷണ കേന്ദ്രമാണ്. ഇവിടെ ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല, ലോകവിപണിക്കായുള്ള വാഹനങ്ങളും വികസിപ്പിക്കും. കയറ്റുമതിയിലും വരും വർഷങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. ഗൾഫ്, യൂറോപ്പ് വിപണികളിലേക്ക് ഇപ്പോൾ നിസ്സാൻ വാഹനങ്ങൾ കയറ്റി അയയ്ക്കുന്നു. വിൽപനാന്തര സേവനത്തിന്റെ നിലവാരം ഉയർത്തുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. 50 പുതിയ കേന്ദ്രങ്ങൾ ഇക്കൊല്ലം ആരംഭിക്കും. ജെ‍ ‍ഡി പവർ സർവേയിൽ ഇക്കൊല്ലം നിസ്സാൻ മൂന്നാം സ്ഥാനത്തേക്കുയർന്നതും വലിയൊരു നേട്ടമായി മൽഹോത്ര അവകാശപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.