Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം മിനുക്കി ഡസ്റ്റർ

renault-duster-facelift

ഇന്ത്യൻ വാഹന വിപണിയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട മോഡലാണ് റെനോ ഡസ്റ്റർ. കോംപാക്റ്റ് എസ് യു വി സെഗ്‍മെന്റിന് പുതു ജീവൻ നൽകിയ ഡസ്റ്റർ പുറത്തിറങ്ങി വർഷങ്ങൾ പലതു കഴിഞ്ഞുവെങ്കിലും ഇന്നും ജനപ്രീതിയിൽ മുന്നിലാണ് ഈ കരുത്തൻ.‌

‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഈ സെഗ്‌മെന്റിൽ പുതുതയായെത്തുന്ന സുന്ദരൻമാരുടെ മുന്നിൽ കരുത്തും മികവും മൂലം പിടിച്ചു നിൽക്കുന്നുണ്ടെങ്കിലും ഒരു മാറ്റം അനിവാര്യമെന്നു ഡസ്റ്റർ പ്രേമികൾക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. ഡസ്റ്റർ ആരാധകരുടെ ഈ പരാതികൾ പരിഹരിക്കാൻ ഡെസ്റ്റർ മുഖം മിനുക്കിയെത്തുന്നു. ഡൽഹി ഓട്ടോ എക്സ്പോയിൽ ഡസ്റ്ററിന്റെ പുതിയ പതിപ്പ് റെനോ പ്രദർശിപ്പിച്ചു.

renault-duster-launch

പുതിയ ഡസ്റ്ററിൽ ഹെഡ് ടെയില്‍ ലാമ്പുകള്‍, ബമ്പര്‍, ഗ്രില്‍ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കൂടാതെ എഎംടി വകഭേദവും ഡസ്റ്ററിനുണ്ടാകും. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കുന്ന ആദ്യത്തെ റെനോയായിരിക്കും പുതിയ ഡസ്റ്റർ.

റെനോയുടെ സഹോദരസ്ഥാപനം ഡാസിയ വികസിപ്പിച്ച എ.എം.ടി ഗിയര്‍ബോക്‌സാണ് ഡസ്റ്ററിലുള്ളത്. മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഡസ്റ്ററിനെക്കാള്‍ വില കൂടുതലാവും എ.എം.ടി ഗിയര്‍ബോക്‌സുള്ള ഡസ്റ്റര്‍ ഈസി ആറിന്. ഈ വര്‍ഷം തന്നെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.