Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരത്തിന്റെ ഉൽപ്പത്തി – ജെനിസിസ്

hyundai-g90-premium-car

ബിഎംഡബ്ല്യുവും ഒൗഡിയും ബെൻസും അടക്കി വാഴുന്ന ഇന്ത്യൻ ആഡംബര വാഹനവിപണിയിൽ പുതിയ അധ്യായം തുറക്കുകയാണ് ഹ്യുണ്ടേയ് ജെനിസിസ്. ആസ്റ്റൻ മാർട്ടിൻ ലോഗോയെയും ഫ്രണ്ട് ഗ്രില്ലിനെയും അനുസ്മരിപ്പിക്കുന്ന ലുക്കുമായി എത്തിയ കാർ ഒാട്ടോ എക്സ്പൊ വേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

പ്രീമിയം കാറുകൾക്ക് മാത്രമായി ഹ്യുണ്ടേയ് ആരംഭിച്ച സബ് ബ്രാൻഡാണ് ജെനിസിസ്. ഇൗ ഗണത്തിലെ ആദ്യ വാഹനമാണ് ജി 90. എസ് ക്ലാസ് ബെൻസ്, 7 സീരീസ്, എ 8 എന്നീ വാഹനങ്ങളോടാണ് ജെനിസിസ് ജി 90ക്ക് വിപണിയിൽ ഏറ്റുമുട്ടേണ്ടി വരിക. അകത്തും പുറത്തും ആഡംബരം നിറഞ്ഞ ഇൗ കാർ സുരക്ഷയിലും തന്റെ എതിരാളികളെക്കാൾ വള്ളപ്പാടുകൾ മുന്നിലാണ്.

ക്രാഷ് ടെസ്റ്റ് നടത്തിയ ജെനിസിസും ഇതേ വേദിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിൻഡ് ഷീൽഡിന് പോലും ഒരു പോറൽ ഇല്ല. ഒാട്ടണോമസ് എമർജൻസി ബ്രേക്കിങ് സിസ്റ്റം, പെഡസ്ട്രിയൻ ഡിറ്റക്ഷൻ, ലെയ്ൻ കീപ്പിങ് അസിസ്റ്റൻസ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ സിസ്റ്റം, ഹൈവേ ഡ്രൈവിങ് അസിസ്റ്റൻസ് അങ്ങനെ സുരക്ഷാ ക്രമീകരണങ്ങൾ‌ നിരവധി. 3.3 ലീറ്റർ, 3.8 ലീറ്റർ, 5 ലീറ്റർ എൻജിനുകൾ യഥാക്രമം 370 പിഎസ്, 315 പിഎസ്, 425 പിഎസ് കരുത്ത് നൽകും. വാഹനം ജൂണിൽ നിരത്തിലെത്തും.

ജെനിസിസിനോടൊപ്പം ഹ്യണ്ടേയ് തങ്ങളുടെ എസ് യു വി മോഡലായ ടക്സനും അവതരിപ്പിച്ചു. എക്സ്പൊ വേദിയിൽ ജനങ്ങളെ ആകർഷിക്കുന്നതിൽ ഹ്യൂണ്ടേയ് പവിലിയൻ മുൻപന്തിയിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.