Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായ്‌യുടെ എസ് യു വി ട്യൂസോൺ

TUCSON-Hyundai-Auto-Expo-20

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖരായ ഹ്യുണ്ടായ് തങ്ങളുടെ എസ് യു വി ട്യൂസോണ്‍ ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. ഈ വർഷം തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോംപാക്റ്റ് എസ് യു വി ക്രെറ്റയുടേയും എസ് യു വി സാന്റാ ഫേയുടേയും ഇടയിൽ വരുന്ന വാഹനത്തിന് 18 ലക്ഷം രൂപ ആയിരിക്കും വില.

TUCSON-Hyundai-Auto-Expo

2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 135 ബിഎച്ച്പി കരുത്തും. 373 എൻഎം ടോർക്കുമുണ്ട്. പ്രീമിയം എസ് യു വി സെഗ്‌മെന്റിൽ എത്തിക്കുന്ന വാഹനത്തിന് മികച്ച സ്റ്റൈലും എൻജിനുമാണ് നൽകിയിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

2005 മുതൽ ഹ്യുണ്ടായ് ഇന്ത്യയുടെ ലൈനപ്പിലുണ്ടായിരുന്ന വാഹനം വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതിനെ തുടർന്ന് 2010 ലാണ് പിൻവലിക്കുന്നത്. പുതിയ രൂപത്തിൽ കൂടുതൽ സ്റ്റൈലിഷായി വാഹനമെത്തുമ്പോൾ വിപണിയില്‍ മാറ്റങ്ങൾ വരുമെന്നാണ് കമ്പനിയുെട പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.