Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ കാണാം 360 ഡിഗ്രിയിൽ

Innova_360 ഇന്നോവ ക്രിസ്റ്റ

കാത്തു കാത്തിരുന്നാണ് പുതിയ ഇന്നോവ എത്തിയത്. ക്രിസ്റ്റ എന്നു േപരിട്ടിരിക്കുന്ന വാഹനത്തിന്റെ അവതരണം എങ്ങനെയായിരുന്നുവെന്നറിയാമോ ? എഴുതി ഫലിപ്പിക്കാൻ പറ്റാത്ത ആ അവതരണച്ചടങ്ങുകൾ നിങ്ങൾക്ക് അടുത്തു കാണാൻ ഇതാ അവസരം. അവതരണവേദിയിൽ നിന്ന് മനോരമ ഒാൺലൈൻ ടീം പകർത്തിയ 360 ഡിഗ്രി വിഡിയോ നിങ്ങൾക്ക് ഇന്നോവയെ അടുത്ത് കാണാനും അറിയാനും അവസരം നൽകും.

Toyota Innova Crysta | Launch Video | 360 Degree VR | Auto Expo 2016

കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായി എത്തിയ ഇന്നോവ ക്രിസ്റ്റ ഇന്ത്യയിൽ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. പൂ‌‌ർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമുണ്ട് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് പുതിയ ഇന്നോവ നിർമ്മിച്ചിരിക്കുന്നത്.

Toyota Innova Crysta | Launch Video | Auto Expo 2016

മേജർ മോഡൽ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു. പുതുമോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരുന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക. ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം പഴയ ‘ഇന്നോവ’ ടൊയോട്ട നിലനിർത്താനും സാധ്യതയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.