Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വറിന്റെ സ്പോർട്സ് സലൂൺ എക്സ് ഇ

jaguar-xe-katrina-kaif ഡല്‍ഹി ഓട്ടോ എക്സ്പൊയിൽ പ്രദർശിപ്പിച്ച ജാഗുവർ എക്സ് ഇ മോഡലിനരികെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ബോളിവുഡ് സുന്ദരി കത്രീന കൈഫ്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ജാഗ്വർ, സ്പോർട് സെലൂൺ എക്സ് ഇ പുറത്തിറക്കി. ഡൽഹി ഓട്ടോ എക്സ്പോ വേദിയിൽ പുറത്തിറക്കിയ വാഹനത്തിന് 39.9 ലക്ഷം മുതൽ 46. 5 ലക്ഷം രൂപവരെയാണ് ഡൽഹി എക്സ് ഷോറൂം വിലകൾ.

jaguar-xe-interior-katrina- ജാഗുവർ എക്സ് ഇ മോഡലിന്റെ ഇന്റീരിയർ പ്രദര്‍ശിപ്പിക്കുന്നതിനിടെ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ബോളിവുഡ് സുന്ദരി കത്രീന കൈഫ്.

2 ലിറ്റർ പെട്രോൾ എൻജിനുപയോഗിക്കുന്ന കാറിന്റെ പ്യുവർ വേരിയന്റിന് 5500 ആർപിഎമ്മിൽ 197 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 320 എൻഎം ടോർക്കുമുണ്ട്. പോർട്ട്ഫോളിയോ മോ‍ഡലിന് 5500 ആർപിഎമ്മിൽ 237 ബിഎച്ച്പി കരുത്തും 2000 മുതൽ 4000 വരെ ആർപിഎമ്മിൽ 340 എൻഎം ടോർക്കുമുണ്ട്. പ്യുവർ മോഡൽ 7.7 സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ പോർട്ട്ഫോളിയോ മോഡൽ 6.8 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കും. എട്ട് സ്പീ‍ഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ഇരു മോ‍ഡലിലും.

പ്യുവർ, പോർട്ട്ഫോളിയോ എന്നിങ്ങനെ രണ്ടു വേരിയന്റുകൾ ലഭ്യമാണ്. പ്യുവർ വേരിയന്റിന് 39.9 ലക്ഷവും പോർട്ട്ഫോളിയോയ്ക്ക് 46.5 ലക്ഷം രൂപയുമാണ് വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.