Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാഫ് റോഡറുകളുടെ തമ്പുരാൻ

jeep-wrangler-unlimited-1 ജീപ്പ് ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച റാംഗ്ളെർ അൺലിമിറ്റഡ് എസ് യു വി മോഡലിനരികെ പോസ് ചെയ്യുന്ന മോഡൽ.

കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഒാഫ് റോഡറുകൾ വാഹനപ്രേമികൾക്ക് എന്നും ഹരമാണ്. ജിപ്സിയും താറും പജീറോയുമൊക്കെ കണ്ടു വളർന്നവർക്കിടയിലേക്ക് ഹരമായി എത്തുകയാണ് സാക്ഷാൽ ജീപ്പ് റാംഗ്ലര്‍ അൺലിമിറ്റഡ്. 4.8 മീറ്റർ നീളവും 1.8 മീറ്റർ വീതം വീതിയും ഉയരവും 3 മീറ്റർ വീൽബേസുമുള്ള ഭീമാകാരൻ ഒാഫ് റോഡർ എസ് യു വി. ലോകമെമ്പാടുമുള്ള വാഹനപ്രമികളുടെ സ്വപ്ന വാഹനം ഓട്ടോ എക്സ്പൊയിലെ മിന്നും താരമാണ്.

ചുവപ്പ് നിറമുള്ള ഒാപ്പൺ ടോപ്പ്, കറുപ്പ് നിറത്തിലുള്ള ഹാർഡ് ടോപ്പ് അങ്ങനെ റാംഗ്ലറിന്റെ 2 മോഡലുകളാണ് എക്സ്പൊയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടും കാണാനും കയറിയിരുന്ന് ഫോട്ടോ എടുക്കാനും തിരക്കോടു തിരക്ക്. തിരക്ക് അനിയന്ത്രിതമായതോടെ അധികൃതർ ജീപ്പിനു ചുറ്റും വേലി തീർത്ത് അകത്തേക്കുള്ള പ്രവേശനം നിരോധിച്ചു. എന്നിട്ടും ആരാധകർക്ക് കുറവില്ല.

jeep-wrangler-unlimited-2 ജീപ്പ് ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച റാംഗ്ളെർ അൺലിമിറ്റഡ് എസ് യു വി.

2.8 ലീറ്റർ സി ആർ ഡി ടർബോ ‍‍ഡീസൽ 1–4 എൻജിൻ കരുത്തു പകരുന്ന വാഹനത്തിന് 17 ഇഞ്ച് ടയറുകളാണുള്ളത്. 5 സ്പീഡ് ഒാട്ടമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ പെട്രോൾ മോഡലും ലഭ്യമാവുമെന്നാണ് അറിയുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ തുടങ്ങി ഒാഫ് റോഡിങ്ങിനു സഹായിക്കുന്ന അനേകം ഫീച്ചറുകൾ ഇൗ വാഹനത്തിലുണ്ട്. ആർഫൈന്റെ പ്രീമിയം ഒാഡിയോ സിസ്റ്റവും ടച്ച് സ്ക്രീൻ പാനലുകളും ചേർന്ന് ഉൾവശം സുന്ദരമാക്കുന്നു. 2016 പകുതിയോടെ വാഹനം ഫിയറ്റ് ഷോറൂമുകളിൽ ലഭ്യമാവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.