Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയുവി 100 നു ഭീഷണിയായി ഇഗ്നിസ്

maruti-ignis മാരുതി സുസുക്കി ഇഗ്നിസ്

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വികൾ ഇന്ത്യൻ വിപണിയിലെ താരങ്ങളായിമാറുകയാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മഹീന്ദ്ര കെ യു വി 100 ഉടൻ പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങൾ എന്നിവയെല്ലാം ചേർന്ന് സെഗ്‍മെന്റ് ചൂടുപിടിപ്പിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന മാരുതിക്ക് മാറി നിൽക്കാനാവില്ല.

kuv-100-5 കെ യു വി 100

വിപണിയിലെ പുതിയ താരോദയമായ എൻട്രി ലെവൽ എസ് യു വി സെഗ്‍മെന്റിലേയ്ക്ക് മാരുതി പുറത്തിറക്കുന്ന വാഹനമാണ് ഇഗ്നിസ്. മിനി എസ് യു വി എന്ന് വിശേഷിപ്പിക്കുന്ന വാഹനത്തെ ഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി അവതരിപ്പിച്ചു.

2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമായാണ്. രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളു എങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനുമുണ്ടാകും.

വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ നാലാമത്തെ വാഹനമായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.