Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈബ്രിഡ് എക്സ് ട്രെയിൽ, പെട്രോളിൽ മൈലേജ് 20.6

nisan-x-trail-auto-expo നിസ്സാൻ എക്സ് ട്രെയിൽ

ന്യൂഡൽഹി: ആധുനിക സാങ്കേതികതയുടെ പിൻബലവുമായി പുതിയ നിസ്സാൻ എക്സ് ട്രെയിൽ. ഏതാനും വർഷം മുൻപ് ഇന്ത്യയിൽ വിൽപനയവസാനിപ്പിച്ച എസ് യു വിയുടെ പെട്രോൾ ഹൈബ്രിഡ് മോഡലാണ് ഇക്കൊല്ലം ഇറങ്ങുന്നത്. 1997 സി സി നാലു സിലണ്ടർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ബാറ്ററി പായ്ക്കും ഇവയെ നിയന്ത്രിക്കുന്ന മാനേജ്മെൻറ് സംവിധാനവും ഉൾക്കൊള്ളുന്ന ആധുനിക വാഹനം. ഇന്ത്യയിലെ പ്രഥമ ഹൈബ്രിഡ് എസ് യു വി. 144 ബി എച്ച് പി ശക്തിയും 200 എൻ എം ടോർക്കുമുള്ള കരുത്തൻ ഒരു ലീറ്റർ പെട്രോളിൽ 20.6 കിലോമീറ്റർ ഓടും. ലോകത്തിൽ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള എസ് യു വികളിലൊന്ന്.

സങ്കീർണമായ സാങ്കേതികതയാണ് ഈ വാഹനത്തിന്. സ്റ്റാർട്ടിങ്ങിൽ പ്രവർത്തനക്ഷമമാവുക മോട്ടോറാണ്. അതുകൊണ്ട് ശബ്ദരഹിത സ്റ്റാർട്ടിങ്. ഓടിത്തുടങ്ങുമ്പോൾ ആവശ്യത്തിനനുസരിച്ച് എൻജിൻ ഒാണാകും. ആക്സിലറേറ്റർ കൂടുതൽ കൊടുത്ത് കൂടുതൽ ശക്തി തേടുമ്പോഴായിരിക്കും എൻജിൻ ഓണാവുക. സാധാരണ ഉപയോഗത്തിൽ ബാറ്ററി ചാർജ് കുറയുമ്പോഴും എൻജിൻ ഓണാകും. ഇന്ത്യയിൽ ഇന്ന് മറ്റൊരു വാഹനവും ഇത്രയ്ക്ക് വികസിതമായ ഹൈബ്രിഡ് സാങ്കേതികത ഉപയോഗിക്കുന്നില്ല. ലിതിയം അയൺ ബാറ്ററികൾക്ക് ആയുസ് കൂടുതലുണ്ട്. സി വി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനായതിനാൽ ഡ്രൈവിങ്ങും അതീവ സുഖകരം.

nisan-x-trail നിസ്സാൻ എക്സ് ട്രെയിൽ

സുരക്ഷാ ഏർപ്പാടുകളും സുഖസൗകര്യങ്ങളും ലോക നിലവാരത്തിലാണ്. തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന ടെയ്ൽ ഗേറ്റ്, വാഹനത്തിന്റെ നാലു വശവും വീക്ഷിക്കാനാവുന്ന ക്യാമറകൾ, സുഖകരമായ സീറ്റുകൾ, ടച്ച് മ്യൂസിക് സിസ്റ്റം എന്നിങ്ങനെ പോകുന്നു സൗകര്യങ്ങൾ. അഞ്ചു പേർക്ക് യാത്ര. 17 ഇ​ഞ്ച് അലോയ് വീലുകൾ. വില തെല്ലു കൂടുതലാകാൻ സാധ്യതയുണ്ട്. കാരണം പൂർണമായും ഇറക്കുമതി ചെയ്താണ് വരവ്. ഇന്ത്യയിൽ കാര്യമായ വിൽപനയുണ്ടെങ്കിൽ നിർമാണം പ്രാദേശികമാക്കും. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാകുന്ന കാലത്ത് ഹൈബ്രിഡ് കാറുകൾ തരംഗമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.