Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ പുന്തോ വീണ്ടുമെത്തി

punto-pure-auto-expo

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫിയറ്റിന്റെ ഹാച്ച്ബാക്ക് പുന്തോയുടെ പഴയ പതിപ്പ് വീണ്ടും വിപണിയിലെത്തി. പുന്തോ പ്യുവർ എന്നു പേരിട്ടിരിക്കുന്ന മോഡലിന് ആദ്യ തലമുറയുടെ അതേ രൂപം തന്നെ. 4.49 ലക്ഷം മുതൽ 5.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വിലകൾ.

1.2 ലിറ്റർ പെട്രോൾ എൻജിൻ, 1.3 ലിറ്റർ മള്‍ട്ടിജെറ്റ് ഡീസൽ എൻജിൻ എന്നിവയാണ് പുന്തോ പ്യുവറിൽ ഉപയോഗിക്കുന്നത്. 1.2 എൻജിന് 6000 ആർപിഎമ്മിൽ 67 ബിഎച്ച്പി കരുത്തും 2500 ആർപിഎമ്മിൽ 96 എൻഎം ടോർക്കുമുണ്ട്. 1.3 ലിറ്റർ ഡീസൽ എൻജിന് 4000 ആർപിഎമ്മിൽ 74 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 197 എൻഎം ടോർക്കുമുണ്ട്.

മുൻ യാത്രക്കാർക്കായുള്ള എയർബാഗ്, എബിഎസ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി, ക്രോം പ്ലെയിറ്റഡ് ഡോർ ഹാന്‍ഡില്‍സ്, ഡ്രൈവർ സൈഡ് സീറ്റ് അഡ്ജെസ്റ്റ്മെന്റ് എന്നീ സംവിധാനങ്ങളുള്ള പുന്തോ പ്യുവർ മാരുതി സെലേറിയോ, ഹ്യൂണ്ടേയ് ഐ10 എന്നിവയോട് ഏറ്റുമുട്ടും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.