Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം യു വി വിപണിയിലേക്ക് ടാറ്റ ഹെക്സ

tata-hexa-unveiled-auto-exp

ന്യൂഡൽഹി: ആര്യയ്ക്ക് സാധിക്കാതെ പോയതു സാധ്യമാക്കാൻ ഹെക്സ. ടാറ്റയുടെ പുതിയ എസ് യു വി നെക്സ ഒാട്ടൊ എക്സ്പൊയിൽ അനാവരണം ചെയ്യപ്പെട്ടു. കാഴ്ചയിൽ ആര്യയുമായി കാര്യമായ സാദൃശ്യമില്ലാത്ത ഹെക്സ പഴയ പ്ളാറ്റ്ഫോമിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

ഡെെകോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156 പി എസ്, 400 എൻ എം ടോർക്ക്. വരും തലമുറ ആറു സ്പീഡ് മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഒാട്ടൊ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്.

ഹിൽ ഡിസൻഡ്, എയർബാഗ്, എ ബി എസ്, ഇ ബി ഡി, ട്രാക്ഷൻ കൺട്രോൾ, എൻജിൻ ഡ്രാഗ് കൺട്രോൾ തുടങ്ങി സൗകര്യങ്ങൾ. ആറ് എയർബാഗുകളും ഹെക്സയിലുണ്ട്. വലിയ 19 ഇഞ്ച് ടയറുകൾ. ഉള്ളിലെ സൗകര്യങ്ങളെല്ലാം ആഡംബര കാറുകളുടേതിനു തുല്യം. ഇക്കൊല്ലം പുറത്തിറക്കും. വില പ്രഖ്യാപിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.