Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ കോംപാക്റ്റ് എസ് യു വി

tata-nexon-unveiled-auto-ex

കോംപാക്റ്റ് എസ് യു വികൾക്ക് സുവർണ്ണ കാലമാണ് ഇന്ത്യൻ വിപണിയിൽ. ഡസ്റ്ററും ഇക്കോസ്പോർട്ടുമെല്ലാം അരങ്ങു വാഴുന്ന ഈ സെഗ്‍മെന്റിൽ ഇപ്പോൾ വില കുറഞ്ഞ കുഞ്ഞൻ എസ് യു വികളുമുണ്ട്. ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ ചെറു എസ് യു വികൾ പുറത്തിറക്കുമ്പോൾ ടാറ്റ മാത്രം മാറി നിൽക്കുന്നതെങ്ങനെയാണ്. 2014 ടാറ്റ പ്രദർശിപ്പിച്ച കൊംപാക്റ്റ് എസ് യു വി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലുമായാണ് ടാറ്റ ഈ വർഷം എക്സ്പോയിൽ എത്തിയത്.

tata-nexon-unveiled-2

നെക്സൺ എന്നു പേരിട്ടിരിക്കുന്ന വാഹനം ചെറു എസയു വി ഗണത്തിലാണ് പെടുന്നതെങ്കിലും ക്രോസ് ഓവർ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ സെസ്റ്റ്, ബോൾട്ട് തുടങ്ങിയ വാഹനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നെക്സണും നിർമ്മിച്ചിരിക്കുന്നത്.

tata-nexon-unveiled-1

സിക്കയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. റെഡി ടു റോഡ് മോഡലാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.