Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോയുടെ പകരക്കാരൻ

tata-kite-5-auto-expo കൈറ്റ് 5 കോംപാക്റ്റ് സെഡാൻ

ഇന്ത്യൻ വിപണിയിലെ മിന്നും താരങ്ങളാണ് കോംപാക്റ്റ് സെഡാനുകൾ. ഹാച്ച്ബാക്കിന്റെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള കോംപാക്റ്റ് സെഡാൻ സെഗ്‍മെന്റിനു ഇൻഡ‍ിഗോ സിഎസിലൂടെ തുടക്കം കുറിച്ചത് ടാറ്റയാണ്. പിന്നീടാണു മാരുതിയും ഹോണ്ടയും ഫോഡും ഹ്യുണ്ടേയ്‌യുമല്ലാം ഈ സെഗ്‌മെന്റിൽ സാന്നിധ്യമറിയിച്ചു മുന്നേറിയത്. കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ കോംപാക്റ്റ് സെഡാനുമായി എത്തുകയാണ് ടാറ്റ. ഇൻഡിക്കയുടെ പകരക്കാരനായി ടാറ്റ അവതരിപ്പിച്ച സിക്കയെ ആധാരമാക്കി ടാറ്റ പുറത്തിറക്കുന്ന സിഎസിന്റെ കൺസെപ്റ്റ് മോഡൽ എക്സ്പോയിൽ പ്രദർശിപ്പിച്ചു.‌‌

കൈറ്റ് 5 എന്ന കോഡ് നാമത്തിൽ നിർമിച്ച കാറിന് 1.2 ലിറ്റർ പെട്രോൾ എൻജിനും 1.05 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. മാനുവൽ വകഭേദത്തിനു പുറമെ അഞ്ച് സ്പീഡ് ഓട്ടോമറ്റിക്ക് വകഭേദവും കൈറ്റ് 5നുണ്ടെന്നാണ് കമ്പനി അറിയിച്ചത്. എബിഎസ്, ഓക്സ് ഇൻ, ബ്ലൂടൂത്ത് എന്നിവ അടങ്ങിയ ഹെർമ്മൻ ഓഡിയോ സിസ്റ്റം, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, അലോയ് വീലുകൾ, 420 ലിറ്റർ ബൂട്ട് സ്പെയ്സ് (സെഗ്മെന്റിൽ ഏറ്റവും കൂടുതൽ) എന്നിവയുണ്ട്. 2016 അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം കോംപാക്റ്റ് സെഡാൻ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വില 5 ലക്ഷം മുതൽ ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.