Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരമല്ല അതുക്കും മേലെ മെയ്ബാക്

mercedes-maybach-s-600-guar

ഇതു വരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ആഡംബരപൂർണമായ കാ‍ർ. അതാണ് മെയ്ബാക്. ഒരു കാറിനുള്ളിൽ ഇത്രയധികം സൗകര്യങ്ങളോ എന്ന് അത്ഭുതപ്പെടും മെയ്ബാക്കിനുള്ളിൽ കയറിയാൽ. സീറ്റിലൊന്നിരുന്നാൽ പിന്നെ എണീക്കാൻ തോന്നില്ല. പുറം തടവിത്തരുന്ന മസാജർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്യാഡംബര സൗകര്യങ്ങൾ.

Mercedes Maybach S 600 Guard Review | Auto Expo 2016

വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈൻ തുടങ്ങി എന്തു വന്നാലും മെയ്ബാക് കുലുങ്ങില്ല. ബുള്ളറ്റ് പ്രൂഫ് അല്ല ബോംബ് പ്രൂഫ് ആണ് വാഹനം. തീ പിടിച്ചാലും മെയ്ബാക്കിൽ അതു കെടുത്താനുള്ള സംവിധാനമുണ്ട്. ഏറ്റവും ഉയർന്ന ബല്ലിസ്റ്റിക് സുരക്ഷാ പരിശോധനകളെല്ലാം പാസ്സായ ഒരേ ഒരു വാഹനമാണ് മെയ്ബാക്. രാജ്യത്തലവന്മാർക്കും, വിവിഐപികൾക്കും സുരക്ഷിത യാത്രയൊരുക്കുന്ന ഈ കാറിന് എസ് ക്ലാസിന്റെ അതേ രൂപമാണ്. ലക്ഷ്വറിയും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ മെയ്ബാക്കിന്റെ ടയർ പഞ്ചറായാലും 30 കിലോമീറ്റർ വരെ സഞ്ചരിക്കും. പക്ഷേ ടയർ പഞ്ചറാകുന്ന പ്രശ്നമുദിക്കുന്നില്ലല്ലോ.

മെയ്ബാക്കിനു കരുത്തേകുന്നത് 6.0 ലിറ്റർ ട്വിൻ ടർബോ വി–12 എൻജിനാണ്. 530 ബിഎച്ച്പി കരുത്തും 830 എൻഎം ടോർക്കും നൽകും ഈ വി–12 എന്‍ജിൻ. സുരക്ഷയ്ക്കു കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ ഏഴ് സ്പീഡ് 7ജി–ട്രോണിക്ക് ഗിയർബോക്സ് ഉപയോഗിക്കുന്ന മെയ്ബാക്കിന്റെ പരമാവധി വേഗത 210 കിലോമീറ്ററാക്കി നിർമാതാക്കൾ നിജപ്പെടുത്തിയിരിക്കുന്നു. 8.9 കോടിയാണ് മെയ്ബാക്കിന്റെ എക്സ് ഷോറൂം വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.