Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്പൊയിലെ ചെറുകാറുകൾ‌

auto-expo-delhi-2016-top-5-

ഹാച്ചുകളുടേതായിരുന്നു 2015. ചെറു ഹാച്ചുകളും, എസ് യു വി ലുക്കുള്ള ഹാച്ചുകളുമെല്ലാം കഴിഞ്ഞ വർഷം അരങ്ങു തകർത്തപ്പോൾ ഈ വർഷം കൂടുതൽ ചെറുകാറുകൾ എത്തുമെന്നാണ് കരുതുന്നത്. അതിനു മുന്നോടിയായി വാഹന നിർമ്മാതാക്കൾ നിരവധി ഹാച്ച്, ഹാച്ച് കൺസെപ്റ്റുകളാണ് ഡൽഹിയിൽ പ്രദർശിപ്പിച്ചത്.

മാരുതി ഇഗ്നിസ്

maruti-ignis-2016-expo മാരുതി ഇഗ്‌നിസ്

മിനി എസ് യു വി എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് മാരുതിയുടെ പവലിയനിലെ പ്രധാനപ്പെട്ട വാഹനങ്ങളിലൊന്നായിരുന്നു. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്. രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും, ഉയരം കൂടിയ ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ നാലാമത്തെ വാഹനമായിരിക്കും.

ടാറ്റ നെക്സോൺ

tata-nexon-unveiled-auto-ex

പന്ത്രണ്ടാമത് ഓട്ടോ എക്സ്പൊയിൽ ടാറ്റ പ്രദർശിപ്പിച്ച കൊംപാക്റ്റ് എസ് യു വി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലുമായാണ് ടാറ്റ ഈ വർഷം എക്സ്പൊയിൽ എത്തിയത്. നെക്സോൺ എന്നു പേരിട്ടിരിക്കുന്ന വാഹനം ചെറു എസ് യു വി ഗണത്തിലാണ് പെടുന്നതെങ്കിലും ക്രോസ് ഓവർ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ സെസ്റ്റ്, ബോൾട്ട് തുടങ്ങിയ വാഹനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നെക്സോണും നിർമ്മിച്ചിരിക്കുന്നത്. സിക്കയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സോൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. റെഡി ടു റോഡ് മോഡലാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ഡാറ്റ്സൺ ഗോ–ക്രോസ്

datsun-go-cross-concept

നിസാന്റെ ബജറ്റ് കാർ നിർമ്മാണ ബ്രാൻഡ് ഡാറ്റ്സണിന്റെ ചെറു എസ് യു വി കൺസെപ്റ്റാണ് ഗോ–ക്രോസ്. ഗോ പ്ലസിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന കൺസെപ്റ്റ് ഉടൻ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 5000 ആർപിഎമ്മിൽ 68 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 104 എൻഎം ടോർക്കുമുണ്ട്.

മാരുതി സുസുക്കി ബ്രെസ

vitara-brezza-auto-expo-201

മാരുതിയുടെ ആദ്യ കൊംപാക്റ്റ് എസ് യു വിയാണ് ബ്രെസ. നാലു മീറ്ററിൽ താഴെ നീളമുള്ള കൊംപാക്റ്റ് എസ് യു വി രാജ്യന്ത്രര വിപണിയിൽ നിലവിലുള്ള വിറ്റാരയുടെ ചെറുപതിപ്പാണ്. ഈ വർഷം തന്നെ വിപണിയിലെത്തുന്ന വാഹനത്തിന് 6 ലക്ഷം മുതലായിരിക്കും വില. 1.3 ലിറ്റർ ഡീസൽ എൻജിനാണ് ബ്രെസയിൽ ഉപയോഗിക്കുന്നത്. തുടക്കത്തിൽ പെട്രോള്‍ വകഭേദം ഉണ്ടാകില്ലെങ്കിലും പിന്നീട് എർട്ടിഗയിൽ ഉപയോഗിക്കുന്ന 1.4 ലിറ്റർ പെട്രോൾ എൻജിനുള്ള മോഡലും പുറത്തിറക്കിയേക്കും. 90 ബിഎച്ച്പി കരുത്തും 200 എന്‍എം ടോർക്കുമുണ്ട് 1.3 ലിറ്റർ എൻജിന്. എൽഡിഐ, എൽഡിഐ ഓപ്ഷണൽ, വിഡിഐ, വിഡിഐ ഓപ്ഷണൽ, ഇസഡ് ഡിഐ, ഇസഡ് ഡി ഐ ഓപ്ഷണൽ തുടങ്ങി ആറ് വേരിയന്റുകളിലായാണ് വാഹനം പുറത്തിറങ്ങുക.

റെനോ ക്വിഡ് (1 ലിറ്റർ)

KWID

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ ചെറു കാർ ക്വിഡിന്റെ കരുത്തു കൂടിയ വകഭേദം എക്സ്പൊയിൽ ശ്രദ്ധേയമായ കാറുകളിലൊന്നായിരുന്നു. 1 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് എഎംടി വകഭേദവുമുണ്ടാകും. രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ എത്തുന്ന മോ‍ഡൽ ഉടൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതിയ 1.0 ലിറ്റർ എസ് സി ഇ (സ്മാർട്ട് കൺട്രോൾ എഫിഷൻസി) എൻജിനാണ് ക്വിഡിൽ ഉപയോഗിക്കുന്നത്. മാനുവൽ മോ‍ഡലിനെ കൂടാതെ ഇസി ആർ ഗിയർഷിഫ്റ്റെന്ന് കമ്പനി വിളിക്കുന്ന 5 സ്പീഡ് എഎംടി വകഭേദവും ക്വിഡിനുണ്ട്. എൻജിനും, മൈലേജും ബാക്കി വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.