Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ടയുടെ റഷ്

toyota-rush Toyota Rush

ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ പുതിയ കോംപാക്ട് എസ് യു വിയുമായി ടൊയോട്ട എത്തുന്നു. ഇന്ത്യയ്ക്കായി നിർ‌മ്മിക്കുന്ന കോംപാക്റ്റ് എസ് യു വി റഷ് ഉടൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. അൽപം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വി, റഷിനെ ഇങ്ങനെയാകും വിശേഷിപ്പിക്കുക. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും റഷിന്.

കോംപാക്റ്റ് എസ് യു വിയാണെങ്കിലും നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. ഏഴുപേർക്കിരിക്കാവുന്ന എസ് യു വിയായിരിക്കും റഷ്. ഇന്ത്യയില്‍ റിനോ ഡസ്റ്റർ, മാരുതി എസ് ക്രോസ്, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില. നിലവിൽ മലേഷ്യൻ മാർക്കറ്റിലുള്ള റഷിന് 1.4 ലിറ്റർ ഡീസല്‍ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്. അടുത്ത മാസം നടക്കുന്ന ഓട്ടോഎക്സ്പോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.