Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോക്സ്‌വാഗൻ പോളോ ജിടിഐ ഹൈബ്രിഡ്

polo-gti-hybrid

ന്യൂഡൽഹി ∙ യൂറോപ്പിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്‌വാഗൻ തങ്ങളുടെ ഹൈബ്രിഡ് മോഡൽ പോളോ ജിടിഐ അനാവരണം ചെയ്തു. ഗ്രെയ്റ്റർ നോയിഡയിൽ നടക്കുന്ന പതിമൂന്നാമത് ഓട്ടൊ എക്സ്പൊയിലാണ് പുതിയ മോഡൽ കമ്പനി അനാവരണം ചെയ്തത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്കാണ് പോളോ ജിടിഐ.

1.8 ലിറ്റർ ടിഎസ്ഐ എന്‍ജിൻ. ഇതിനു പുറമെ ഫോക്സ്‌വാഗന്റെ ടിഎസ്ഐ എൻജിൻ ടെക്നോളജിയിൽ അധിഷ്ഠിതമായ ഗ്യാസോലിൻ ഇൻജക്ഷൻ ടർബോചാര്‍ജിങ് 141 കിലോവാട്ട് (192 പിഎസ്) പവർ ഉൽപ്പാദിപ്പിക്കും. ഇരു എന്‍ജിനുകളും കൂടി മികച്ച കരുത്തു നൽകുന്നു. ഏഴു സ്പീഡ് ഡിഎസ്ജി ഗിയർ ബോക്സ്.

മികച്ച കരുത്തിനൊപ്പം പ്രകൃതി സ്നേഹവും ഒരു പോലെയാഗ്രഹിക്കുന്ന ഇന്ത്യൻ യുവജനതയ്ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് പോളോ ജിടിഐ. ആകർഷകമായ രൂപകൽപന, മികച്ച ഫിനിഷിങ്, കരുത്തുറ്റ പെർഫോമൻസ് എന്നിവ പോളോ ജിടിഐയുടെ പ്രധാന ആകർഷണങ്ങളായി ഫോക്സ്‌വാഗൻ പാസഞ്ചർ കാർ ഡയറക്ടർ മൈക്കിൾ മെയർ ചൂണ്ടിക്കാട്ടുന്നു.

തികച്ചും സ്പോർട്ടി ലുക്ക്. എടുത്തു നിൽക്കുന്ന സൈഡ് സില്ലുകൾ വാഹനത്തിന് മോടി കൂട്ടുന്നു. എബിഎസ്, എയർബാഗുകൾ, ഇഎസ്പി, ഹിൽ ഹോൾഡ് ഫങ്ക്ഷനുകളോടെയെത്തുന്ന പോളോ ജിടിഐ ആഡംബരത്തിനൊപ്പം സുരക്ഷയ്ക്കും മുൻതൂക്കം നൽകുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.