Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎം റെനെഗേഡ് എത്തി, വില 1.49 ലക്ഷം മുതൽ

um-3 യുഎം റെനെഗേഡ്

യു എസ് ആസ്ഥാനമായ യു എം മോട്ടോർ സൈക്കിൾസിൽ നിന്നുള്ള മൂന്നു പുതിയ ബൈക്കുകൾ വിപണിയിലെത്തി. പതിമൂന്നാമത് ഡൽഹി ഓട്ടോ എക്സ്പോയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം കരൺ സിങ് ഗ്രോവറാണ് വാഹനം പുറത്തിറക്കിയത്. റെനെഗേഡ് കമാന്റോയ്ക്ക് 1.49 ലക്ഷം രൂപയും സ്പോർട്സ് എസിന് 1.59 ലക്ഷം രൂപയും ക്ലാസിക്കിന് 1.69 ലക്ഷം രൂപയുമാണ് വില.

um-5 യുഎം റെനെഗേഡ്

‘റെനെഗേഡ്’ ശ്രേണിയിലെ മൂന്ന് ബൈക്കുകൾക്കു കരുത്തേകുക 279 സിസി എൻജിനാണ്. 8000 ആർപിഎമ്മിൽ 25 ബിഎച്ച്പി കരുത്തും 7000 ആർപിഎമ്മിൽ 21.8 എൻഎം ടോർക്കുമുണ്ട് എൻജിന്. ബൈക്കിനു കരുത്തേകുന്നത് ലിക്വിഡ് കൂൾഡ് എൻജിനാണ്. കൂടെ ആറു സ്പീഡ് ഗീയർബോക്സും. ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി യു എം മോട്ടോർ സൈക്കിൾസും ലോഹിയ ഓട്ടോയും ചേർന്നു 2014 സെപ്റ്റംബറിലാണു തുല്യ പങ്കാളിത്തത്തോടെ പുതിയ സംയുക്ത സംരംഭം രൂപീകരിച്ചത്. ‌മൊത്തം 100 കോടി രൂപയുടെ മുതൽമുടക്കാണ് സംയുക്ത സംരംഭത്തിന്റെ ആദ്യഘട്ടത്തിനു പ്രതീക്ഷിക്കുന്നത്.

um-2 യുഎം റെനെഗേഡ്

ലോഹിയ ഓട്ടോയ്ക്ക് ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള നിർമാണശാലയാണു സംയുക്ത സംരംഭത്തിനായി പ്രയോജനപ്പെടുത്തുക. ഒരു ലക്ഷം ഇരുചക്രവാഹനങ്ങളും 40,000 മുചക്ര വാഹനങ്ങളുമാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. ദക്ഷിണേഷ്യൻ വിപണികൾക്കായി പ്രത്യേകം വികസിപ്പിച്ച ‘റെനെഗേഡ്’ ശ്രേണിയിലെ ബൈക്കുകളുടെ ഉൽപ്പാദനത്തിൽ സ്ഥിരത കൈവരിച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്കു പുറമെ അയൽരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനാണു യു എം മോട്ടോർ സൈക്കിൾസിന്റെ പദ്ധതി. തുടർന്നു ഭാവിയിൽ ഇന്ത്യയെ ഏഷ്യ പസഫിക് മേഖലയിലേക്കു ബൈക്ക് കയറ്റുമതിക്കുള്ള കേന്ദ്രമായി വികസിപ്പിക്കാനും യു എം മോട്ടോർ സൈക്കിൾസ് ആലോചിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.