Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപാക്റ്റ് സെഡാൻ സെഗ്‍മെന്റിലേയ്ക്ക് ജിഎമ്മിന്റെ ബീറ്റ് എസൻഷ്യ

chevrolet-essentia ബീറ്റ് എസൻഷ്യ

ഹാച്ച്ബാക്ക് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന സാധ്യതയുള്ള കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ പുതിയ മോഡലുമായി ജനറൽ മോട്ടോഴ്സ് എത്തുന്നു. 2017 ൽ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ബീറ്റ് എസൻഷ്യ ജി എം ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചു. വരും തലമുറ ബീറ്റ് ഹാച്ച്ബാക്കിനെ ആധാരമാക്കി നിർമ്മിക്കുന്ന കാറിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്.

എൻജിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 1.4 ലിറ്ററിൽ നിന്നു നിർമ്മിക്കുന്ന 1.0 ലിറ്റർ പെട്രോൾ എൻജിനും, 1.0 ലിറ്റർ ഡീസൽ എൻജിനുമായിരിക്കും ഉണ്ടാകുക എന്നാണ് കരുതുന്നത്. ബീറ്റ് എസൻഷ്യയെ കൂടാതെ ചെറു ഹാച്ചായ ബീറ്റിന്റെ പുതിയ മോഡല്‍ ബീറ്റ് ആക്ടീവ് കൺസെപ്റ്റ്, വിവിധോദ്ദേശ്യ വാഹനമായ (എം പി വി) സ്പിൻ എന്നീ മോഡലുകളും ജനറൽ മോട്ടോഴ്സ് ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചു.

chevrolet-beat-activ-concep ബീറ്റ് ആക്ടീവ്

മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഹ്യുണ്ടേയ് ‘എക്സന്റ്’, ഹോണ്ട ‘അമെയ്സ്’, ഫോഡ് ‘ഫിഗൊ ആസ്പയർ’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോക്സ്‌വാഗൻ അമിയോ തുടങ്ങിയ വാഹനങ്ങളാണ് വിപണിയിലെ പ്രധാന എതിരാളികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.