Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ഏഴു സീറ്റർ ബി ആർ വി

honda-br-v

ഹാച്ച്ബാക്കും കോംപാക്റ്റ് സെ‍ഡാനും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പന നടക്കുന്ന വാഹന സെഗ്‍മെന്റാണ് കോംപാക്റ്റ് എസ് യു വി. കരുത്തും യാത്രാസുഖവും ഒരുപോലെ നൽകുന്ന ചെറു എസ് യു വി സെഗ്‌മെന്റിൽ ഹോണ്ട പുറത്തിറക്കുന്ന ബി ആർ വി ആയിരുന്നു ഹോണ്ടയുടെ പവലിയനിലെ പ്രധാന ആകർഷണം. കോംപാക്റ്റ് എസ് യു വിയാണെങ്കിലും ഏഴു സീറ്റുമായിട്ടാകും ബി ആർ വി എത്തുക.

honda-br-v-5

നേരത്തെ ഇന്തോനേഷ്യൻ അടക്കമുള്ള വിപണികളിൽ പുറത്തിറക്കിയ ചെറു എസ് യു വി ആരാധകരുടെ മനം കവർന്നിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ സ്ഥാനം കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കിലും ‘ബി ആർ — വി’യെ ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ (സി യു വി) എന്നു വിളിക്കാനാണു ഹോണ്ടയ്ക്കു താൽപര്യം.

ഏഷ്യയിലെ വിവിധ വാഹന പ്രദർശനങ്ങളിൽ ‘ബി ആർ — വി’ മുമ്പു പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഔദ്യോഗിക അവതരണം ഇതാദ്യമാണ്. ഇക്കൊല്ലം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താനുള്ള തയാറെടുപ്പിനു മുന്നോടിയായാണ് ഹോണ്ടയുടെ ‘ബി ആർ — വി’ നോയിഡയിലെ ഓട്ടോ എക്സ്പോയിൽ എത്തിയത്.

രൂപകൽപ്പനയിൽ ഹോണ്ടയുടെ പുതിയ ശൈലി പിന്തുടരുന്ന ‘ബി ആർ — വി’യിൽ പ്രൊജക്ടർ യൂണിറ്റും എൽ ഇ ഡി പൊസിഷൻ ലൈറ്റുമുള്ള സ്പോർട്ടി ആംഗുലർ ഹെഡ്‌ലാംപ്, ആക്രമണോത്സുക മുൻ ബംപർ ഹൗസിങ്, ക്രോം ബെസെൽ സഹിതം വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, യു ആകൃതിയിലുള്ള ക്രോം സ്ലാറ്റ് സഹിതം ഹോണ്ട ബാഡ്ജ് പതിച്ച മുൻ ഗ്രിൽ എന്നിവയെല്ലാമുണ്ട്.

honda-br-v-1

1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന ‘ബി ആർ — വി’യുടെ ഇന്ത്യയിലെ പോരാട്ടം ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി സുസുക്കി എസ് ക്രോസ്, ഉടൻ പുറത്തിറങ്ങുന്ന മാരുതി വിറ്റാര ബ്രെസ എന്നീ മോഡലുകളോടാണ്. ബിആര്‍വിയുടെ 1.5 ലിറ്റർ ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമുണ്ട്. 1.5 ലിറ്റർ പെട്രോൾ എന്‍ജിന് 117 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമാണുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.