Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ കോംപാക്റ്റ് എസ് യു വി, ബി ആർ-വി

honda-br-v Honda BR-V

ഹോണ്ട ഉടൻ പുറത്തിറക്കുന്ന കോംപാക്റ്റ് എസ് യു വി, ബി ആർ-വിയെ പറ്റി കൂടുതൽ അറിയണോ ? എങ്കിൽ ഹോണ്ട ഇന്തോനേഷ്യ പുറത്തിറക്കിയ ഇൗ വിഡിയോ ഒന്നു കാണൂ. ബി ആർ- വിയുടെ ഫീച്ചറുകളെല്ലാം തന്നെ ഒമ്പതു മിനിറ്റ് ദൈർഖ്യമുള്ള വിഡിയോയിൽ വിശദമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനം നടന്ന ഇന്തോനേഷ്യൻ മോട്ടോർഷോയിലാണ് ഹോണ്ടയുടെ കോംപാക്റ്റ് എസ് യു വി, ബി ആർ-വി പ്രദർശിപ്പിച്ചിരുന്നു. ഏകദേശം പത്ത് ലക്ഷം ഇന്ത്യൻ രൂപയാണ് ബിആർ-വിയുടെ വില. ‍

honda-br-v-1 Honda BR-V

കോംപാക്റ്റ് എസ് യു വികൾക്കു ലഭിച്ച ജനപ്രിയത മുതലെടുക്കാനാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ബിആർ-വിയുമായി എത്തുന്നത്. ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ബി ആർ -വി’ റെനോ ഡസ്റ്റർ ഹ്യുണ്ടായ് ക്രേറ്റ, ഫോഡ് ഇകോസ്പോർട്ട്, മാരുതി സുസുക്കി എസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക.

honda-br-v-4 Honda BR-V

എന്നാൽ സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി ഏഴ് സീറ്ററായിരിക്കും ബി ആർ-വി‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടി‌ന്വസ്​ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്. എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും പ്ലാറ്റ്ഫോമിലാമ് ‘ബി ആർ -വി’യുടെ നിർമ്മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.