Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട നവി പുറത്തിറക്കി, വില 39,500 മുതൽ

honda-navi-launch-auto-expo

പുതുമ ആഗ്രഹിക്കുന്ന യുവതലമുറയെ ലക്ഷ്യമിട്ട് ഹോണ്ട പുറത്തിറക്കുന്ന നവി പ്രദർശിപ്പിച്ചു. ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് വാഹനം പ്രദർശിപ്പിച്ചത്. 39,500 രൂപ മുതലാണ് ഡൽഹി എക്സ് ഷോറൂം വില. സ്ട്രീറ്റ്, അഡ്‌വെൻചർ, ഓഫ്റോഡ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട്. “New Additional Value for India” എന്നതിൽ നിന്നുമാണ് നവി (NAVI) എന്ന പേര് സ്വീകരിച്ചത്.

honda-navi-auto-expo-2016

ഹോണ്ടയുടെ എച്ച് ഇ റ്റി 110 സിസി എൻജിൻ. ഓട്ടോമറ്റിക് ട്രാൻസ്മിഷൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി പൂർണമായും ഇന്ത്യൻ നിർമിതമായ നവി മോഡലുകൾ ആന്‍ഡ്രോയ്ഡ് ആപ്പുപയോഗിച്ച് ബുക്കു ചെയ്യാനാകും. ഇതിനായി 'നവി' മൊബൈൽ ആൻഡ്രോയ്ഡ് ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

യുവ ഉപയോക്താക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതിനായി ഹോണ്ട ഷോറൂമുകളിൽ നവി മോഡലിന്റെ കസ്റ്റം പാർട്സുകൾ വിൽപനയ്ക്കെത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പാട്രിയറ്റ് റെ‍ഡ്, ഹോപ്പർ ഗ്രീൻ, ഷാസ്റ്റ്യ വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെ അഞ്ചു നിറഭേദങ്ങളിൽ നവി ലഭ്യമാണ്. 2016 ഏപ്രിലിൽ വിപണിയിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.