Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വർ എക്സ് ഇ

jaguar-xe2

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ‘എക്സ് ഇ’യുടെ പരിഷ്കരിച്ച പതിപ്പ് അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ആഡംബര സെഡാനായ ‘ജഗ്വാർ എക്സ് ഇ’യുടെ പരിഷ്കരിച്ച പതിപ്പിന്റെ അരങ്ങേറ്റം ഫെബ്രുവരി മൂന്നിനാണ്. ഇതിനു മുന്നോടിയായി കാറിനുള്ള ബുക്കിങ്ങും ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ഇന്ത്യ സ്വീകരിച്ചു തുടങ്ങി. രണ്ടു പെട്രോൾ എൻജിൻ സാധ്യതകളോടെയാവും നവീകരിച്ച ‘ജഗ്വാർ എക്സ് ഇ’യുടെ വരവ്. ഇന്ത്യൻ വിപണിയിൽ മെഴ്സീഡിസ് ‘സി ക്ലാസ്’, ഔഡി ‘എ ഫോർ’, ബി എംഡബ്ല്യു ‘ത്രീ സീരീസ്’ എന്നിവയോടാവും ‘ജഗ്വാർ എക്സ് ഇ’യുടെ പോരാട്ടം.

പരമാവധി 197 ബി എച്ച് പിയും 237 ബി എച്ച് പിയും കരുത്ത് സൃഷ്ടിക്കുന്ന പെട്രോൾ എൻജിനുകളോടെ എത്തുന്ന കാറിന്റെ വിലനിലവാരം 40 ലക്ഷം രൂപ മുതലാവുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ പുതിയ മേഖലയിലെക്കുള്ള പ്രവേശനത്തിനാണ് പെട്രോൾ എൻജിനുള്ള ‘എക്സ് ഇ’യിലൂടെ ജഗ്വാർ തുടക്കമിടുന്നതെന്നു ജെ എൽ ആർ ഇന്ത്യ പ്രസിഡന്റ് രോഹിത് സൂരി അഭിപ്രായപ്പെട്ടു. ജഗ്വാറിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി വിപുലീകരണത്തിൽ നിർണായക നാഴികക്കല്ലുമാണിതെന്ന് അദ്ദേഹം വിലയിരുത്തി. ഈ വിഭാഗത്തിൽ കണ്ടു പരിചയമില്ലാത്ത പുതുമകളോടെയാവും ‘ജഗ്വാർ എക്സ് ഇ’യുടെ വരവെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിലവിൽ 47.70 ലക്ഷം രൂപ വിലമതിക്കുന്ന ‘എക്സ് എഫ്’ സെഡാൻ മുതൽ 1.26 കോടി രൂപ വിലയുള്ള ‘എഫ് ടൈപ്’ സ്പോർട്സ് കാർ വരെ നീളുന്നതാണു ജഗ്വാറിന്റെ ഇന്ത്യൻ ശ്രേണി. സെഡാനായ ‘എക്സ് ജെ’യ്ക്ക് 97.2 ലക്ഷം രൂപയാണു മുംബൈയിലെ വില. രാജ്യത്ത് 23 ഡീലർഷിപ്പുകളും ജെ എൽ ആർ ഇന്ത്യയ്ക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.