Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ എക്സ്പോയെ അമ്പരപ്പിക്കാൻ മാരുതി

maruti-suzuki

മാരുതി സുസുക്കിയുടെ പുതിയ മോഡലുകളുടെയും മുഖം മിനുക്കിയ മോഡലുകളുടെയും ഒരു വലിയ നിര ഓട്ടോ എക്സ്പോയിൽ കരുത്തു തെളിയിക്കാൻ എത്തും. 18 വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കിയത്. പുതിയ സ്വിഫ്റ്റും ഫ്യുച്ചർ എസ് കൺസെപ്റ്റുമെല്ലാം പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കാണികളെ അതിശയിപ്പിക്കാനെത്തുക വാഗൺ ആർ 7 സീറ്റർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ഔദ്യേഗിക വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ജപ്പനീസ് വീപണിയിലെ സുസുക്കിയുടെ ജനപ്രിയ വാഹനം സോളിയോ ഏഴു സീറ്ററായിരിക്കും മാരുതി പ്രദർശിപ്പിക്കുക.

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ വാഗൺ ആറിന്റെ പേരിലായിരിക്കും 7 സീറ്റുള്ള എംപിവി വിപണിയിലെത്തുക. രാജ്യാന്തര വിപണിയിൽ 1.2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് സോളിയോയിൽ ഉപയോഗിക്കുന്നത്. 91 പിഎസ് കരുത്തും 118 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി വകഭേദങ്ങളിൽ വാഹനം ലഭ്യമാകും.

ഹാച്ച്ബാക്ക് മോഡലിനേക്കാൾ അധികം വില വർദ്ധിപ്പാക്കാതെ 7 സീറ്റർ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ നിന്ന് ലഭിക്കുന്ന പ്രതീകരണങ്ങൾക്ക് ശേഷമായിരിക്കും സോളിയോ ഇന്ത്യയിലെത്തിക്കുക. പുതിയ വാഗൺ ആർ ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പടെയുള്ള വില കുറഞ്ഞ എംപിവികൾക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്.