Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘2017 പൾസർ എൻ എസ് 200’ എത്തി; വില 96,453 രൂപ

pulsar-ns-200 Pulsar NS 200, Representative Image

ഇരുചക്ര വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ‘2017 പൾസർ എൻ എസ് 200’ ബജാജ് ഓട്ടോ ലിമിറ്റഡ് വിൽപ്പനയ്ക്കെത്തിച്ചു. കാഴ്ചയിലെ പുതുമകൾക്കൊപ്പം പുതിയ സൗകര്യങ്ങളും സംവിധാനങ്ങളുമായി സ്ട്രീറ്റ് ഫൈറ്റർ വിഭാഗത്തിൽപെട്ട ‘പൾസർ എൻ എസ് 200’ പരിഷ്കരിച്ച പതിപ്പെത്തുമ്പോൾ 96,453 രൂപയാണു ഡൽഹി ഷോറൂമിലെ വില. ടി വി എസ് ‘അപ്പാച്ചെ ആർ ടി ആർ 200 ഫോർ വി’, അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ യമഹ ‘എഫ് സീ 25’ തുടങ്ങിയവയോടാവും ‘2017 ബജാജ് പൾസർ എൻ എസ് 200’ മത്സരിക്കുക. ‘ടി വി എസ് അപ്പാച്ചെ’ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില 90,015 രൂപ മുതലാണ്; അതേസമയം ‘എഫ് സീ 25’ സ്വന്തമാക്കാൻ 1.19 ലക്ഷം രൂപ മുടക്കണം.

ഇരട്ട വർണ സങ്കലനത്തിൽ മൂന്നു പുതിയ നിറക്കൂട്ടുകളോടെയാണ് ‘പൾസർ എൻ എസ് 200’ എത്തുന്നത്: റെഡ് ഗ്രേ, ബ്ലാക്ക് ഗ്രേ, വൈറ്റ് ഗ്രേ. ടാങ്ക് ഷ്രൗഡ് സഹിതം പേശീബലം തുളുമ്പുന്ന ഇന്ധന ടാങ്ക്, വിഭജിച്ച സീറ്റ്, ഭംഗിയുള്ള ടെയിൽ സെക്ഷൻ, എം ആർ എഫ് നൈലോഗ്രിപ് ടയറുകളുമായി 16 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയും ബൈക്കിലുണ്ട്. ബോഡിയുടെ നിറമുള്ള ബെല്ലി പാൻ, ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ സൗകര്യം എന്നിവയ്്ക്കൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ സൈഡ് സ്റ്റാൻഡും ഈ ‘പൾസറി’ലുണ്ട്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന, പരിഷ്കരിച്ച 199.5 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്.

അതേസമയം എൻജിന്റെ പ്രകടനക്ഷമതയിൽ മാറ്റമില്ല; പരമാവധി 23 ബി എച്ച് പി കരുത്തും 18.3 എൻ എം ടോർക്കുമാണ് എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ബൈക്കിന്റെ ട്രാൻസ്മിഷനാണ്. കയറ്റമതിക്കായി ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയോടെയും ‘2017 പൾസർ എൻ എസ് 200’ ലഭ്യമാണ്. എതിരാളികളായ ‘അപ്പാച്ചെ 200’, ‘എഫ് സീ 25’ എന്നിവയിൽ എഫ് ഐ സംവിധാനമുണ്ടെങ്കിലും ഇന്ത്യയിൽ വിൽക്കുന്ന ‘200 പൾസറി’ൽ ബജാജ് ഈ സൗകര്യം ഓപ്ഷൻ വ്യവസ്ഥയിൽ പോലും ഒരുക്കിയിട്ടില്ല. അതുപോലെ പ്രതീക്ഷകളിൽ നിന്നു വ്യത്യസ്തമായി ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും പുതിയ ‘പൾസറി’ൽ ഇടംപിടിച്ചിട്ടില്ല.  

Your Rating: