Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘2017 കൊറോള ഓൾട്ടിസ്’ എത്തി; വില 15.87 ലക്ഷം മുതൽ

corolla-altis Corolla Altis

എക്സിക്യൂട്ടീവ് സെഡാനായ ‘കൊറോള ഓൾട്ടിസി’ന്റെ പരിഷ്കരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തിയതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പെട്രോൾ എൻജിനുള്ള കാറിന് 15.87 ലക്ഷം മുതൽ 19.91 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിലെ വില; ഡീസൽ വകഭേദങ്ങളുടെ വിലയാവട്ടെ 17.36 മുതൽ 19.05 ലക്ഷം രൂപ വരെയാണ്. ആഗോളതലത്തിൽ നൂറ്റി അൻപതോളം രാജ്യങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘കൊറോള ഓൾട്ടിസി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 4.40 കോടിയോളം യൂണിറ്റാണെന്നാണു ടൊയോട്ടയുടെ കണക്ക്.

പുതിയ മുൻ ഗ്രിൽ, ഡേ ടൈം റണ്ണിങ് ലാംപ് സഹിതമുള്ള എൽ ഇ ഡി ഹെഡ്ലാംപ് ക്ലസ്റ്റർ, 16 ഇഞ്ച് അലോയ് വീൽ എന്നിവയാണ് ‘2017 കൊറോള ഓൾട്ടിസി’ന്റെ പുറംഭാഗത്തെ പ്രധാന മാറ്റം. അകത്തളത്തിൽ സോഫ്റ്റ് ടച് ഡാഷ്ബോഡ് സഹിതം പുതിയ രൂപകൽപ്പനയുള്ള ഇൻസ്ട്രമെന്റ് പാനലാണു മാറ്റം; ഒപ്പം അകത്തളത്തിനു ഫ്ളാക്സൻ വർണവും നൽകിയിട്ടുണ്ട്.  അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു കാറിന്റെ വരവ്. പെട്രോൾ വിഭാഗത്തിൽ 1.8 ലീറ്റർ ഡ്യുവൽ വി വി ടി — ഐ എൻജിനും ഡീസലിൽ 1.4 ലീറ്റർ എൻജിനുമാണ് ‘2017 കൊറോള ഓൾട്ടിസി’നു കരുത്തേകുന്നത്. ഏഴ് എസ് ആർ എസ് എയർബാഗ്, ഹിൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, അപകടങ്ങളുടെ ആഘാതം ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഘടന തുടങ്ങിയവയൊക്കെ കാറിലുണ്ട്. നിലവിലുള്ള വർണങ്ങൾക്കൊപ്പം ഫാന്റം ബ്രൗൺ നിറത്തിലും ‘2017 കൊറോള ഓൾട്ടിസ്’ വിപണിയിലുണ്ട്.

പ്രീമിയം സെഡാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്ത കാറാണു പുതിയ ‘കൊറോള ഓൾട്ടിസ്’ എന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുറ വിശദീകരിച്ചു. ആഗോളതലത്തിൽ 16 പ്ലാന്റുകളിൽ നിർമിക്കുന്ന കാറാണ് ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുന്നത്.ടോക്കിയോ, സിഡ്നി, ഷാങ്ഹായ്, മോസ്കോ, സാൻഫ്രാൻസിസ്കൊ, റിയോ ഡി ജനീറൊ നഗരങ്ങളിലും ടൊയോട്ട വിൽപ്പനയ്ക്കെത്തിക്കുന്നത് ഇതേ നിലവാരമുള്ള ‘കൊറോള ഓൾട്ടിസ്’ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

‘2017 കൊറോൾ ഓൾട്ടിസ്’ വകഭേദങ്ങളുടെ വില (ഡൽഹി ഷോറൂമിൽ, ലക്ഷം രൂപയിൽ):

പെട്രോൾ
 ലക്ഷം
ജി (മാനുവൽ):
15.87
ജി (സി വി ടി):
 17.52
ജി എൽ (മാനുവൽ): 
18.30
വി എൽ (സി വി ടി):
 19.91

 

ഡീസൽ
ലക്ഷം
ഡി ജി(മാനുവൽ
17.36
ജി ജി എൽ (മാനുവൽ)
19.05
Your Rating: