Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ വിലക്കുറവിൽ ടാറ്റ ടിഗോർ വിപണിയിൽ

tata-tigor-testdrive-8 Tata Tigor

കോംപാക്റ്റ് സെഡാൻ സെഗ്മെന്റിലെ ജനപ്രിയ താരങ്ങൾ ഭീഷണിയാകാൻ വൻ വിലക്കുറവിൽ ടാറ്റയുടെ ടിഗോർ വിപണിയിലെത്തി. 4.70 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ ഈ സ്റ്റൈലൻ സെ‍ഡാന്റെ ‍ഡൽഹി എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പെട്രോൾ മോ‍ഡലുകൾക്ക് 4.70 ലക്ഷം രൂപ മുതൽ 6.19 ലക്ഷം രൂപവരെയും ഡീസൽ മോഡലുകൾക്ക് 5.60 ലക്ഷം രൂപമുതൽ 7.06 ലക്ഷം രൂപവരെയുമാണ് വില. നേരത്തെ ‘ടിഗോറി’നുള്ള പ്രീ ബുക്കിങ്ങുകൾ ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

Tata Tigor | Test Drive | Car Reviews, Malayalam | Manorama Online

‘ടിയാഗോ’യിലും ‘ഹെക്സ’യിലും ടാറ്റ മോട്ടോഴ്സ് പിന്തുടർന്ന ‘ഇംപാക്ട്’ ഡിസൈൻ സിദ്ധാന്തത്തിൽ അധിഷ്ഠിതമായാണു ‘ടിഗോറി’ന്റെയും രൂപകൽപ്പന. യുവാക്കളെയും പുതുതലമുറയെയും ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ടിഗോറിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സ്മോക്ക്ഡ് ലെൻസ് സഹിതമുള്ള ത്രിമാന ഹെഡ്‌ലാംപ്, സ്പോർട്ടി ബ്ലാക്ക് ബെസൽ, ഷാർപ് ടെയിൽ ലാംപ് തുടങ്ങിയവയൊക്കെ ‘ടിഗോറി’ന്റെ സവിശേഷതകളായി ടാറ്റ മോട്ടോഴ്സ് പറയുന്നത്. കൂടാതെ ഇരട്ട നിറങ്ങളുള്ള ഡാഷ് ബോർഡും ട്രിമ്മുകളും. ഡാഷ് ബോർഡിൽ എ സി വെൻറിനു ചുറ്റുമുള്ള ബോഡി കളർ ഇൻസേർട്ടുകൾ, വലിയ സീറ്റുകൾ, 22 സ്റ്റോറേജ് ഇടങ്ങൾ, ഷോപ്പിങ് ബാഗുകൾക്കായി ഹുക്കുകൾ. ഡിക്കി 419 ലീറ്റർ എന്നിവ ടിഗോറിന്റെ പ്രത്യേകതകളാണ്.

ടാറ്റ ടിഗോറിന്റെ ടെസ്റ്റ് ഡ്രൈവ് വായിക്കാം

വലിയ കാറുകൾ പോലും നൽകാത്ത എട്ടു സ്പീക്കറുകളുള്ള ഹാർമൻ മ്യൂസിക് സിസ്റ്റം. നാവിഗേഷൻ ആപ്. അനായാസം മൊബൈൽ ഫോണുകളുമായി പെയറിങ് സാധ്യമാകുന്ന ജ്യൂക് കാർ ആപ് എന്നിവയും ടച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെൻറ് സംവിധാനങ്ങളും ടിഗോറിലുണ്ട്. 70 പി എസ് ശക്തിയുള്ള റെവോടോർക്ക് 1047 സി സി ഡീസൽ സി ആർ ഡി ഐ എന്‍ജിനും  85 പി എസ് ശക്തി നൽകുന്ന 1.2 ലീറ്റർ മൂന്നു സിലണ്ടർ റെവ്ട്രോൺ പെട്രോൾ എൻജിനുമാണ് ടിഗോറിൽ.

Your Rating: