Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബോൺവിൽ ബോബറു’മായി ട്രയംഫ്; വില 9.09 ലക്ഷം

bonneville-bobber Bonneville Bobber

ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ ‘ബോൺവിൽ ബോബർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. 9.09 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. അയൺ സ്റ്റോൺ വിത്ത് മാറ്റ് ഫിനിഷ്, മോറല്ലൊ റെഡ്, കോംപറ്റീഷൻ ഗ്രീനും ഫ്രോസൺ സിൽവറും, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണു ‘ബോൺവിൽ ബോബർ’ വിപണിയിലുള്ളത്. 1200 സി സി, ലിക്വിഡ് കൂൾഡ്, എട്ടു വാൽവ്, എസ് ഒ എച്ച് സി എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 6,100 ആർ പി എമ്മിൽ 77 പി എസ് കരുത്തും 4000 ആർ പി എമ്മിൽ 106 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

സ്റ്റെയൻലെസ് സ്റ്റീൽ സ്ട്രാപ് സഹിതം യഥാർഥ ബാറ്ററി ബോക്സ്, ബാർ അഗ്രത്തെ മിറർ, റിയർ മഡ്ഗാഡ് ലൂപ്, കാർബ് ശൈലിയിലുള്ള ഇരട്ട ത്രോട്ടിൽ ബോഡി, വിശാലമായതും ക്രമീകരിക്കാവുന്നതുമായ ലീവറുകൾ, പരമ്പരാഗത റബർ ഗെയ്റ്റർ, ‘ഡ്രം ബ്രേക്കി’ൽ നിന്നു പ്രചോദിതമായ പിൻ ഹബ്, പുതിയ സൈഡ് പാനൽ, ഊരിമാറ്റാവുന്ന ഇൻസർഷൻ ക്യാപ് സഹിതമുള്ള സ്പ്രോക്കറ്റ് കവർ തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്.  റൈഡറുടെ സൗകര്യാർഥം  റൈഡ് ബൈ വയർ, റോഡ് — റെയിൻ റൈഡിങ് മോഡ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), സ്വിച്ചബ്ൾ ട്രാക്ഷൻ കൺട്രോൾ, ടോർക്ക് അസിസ്റ്റ് ക്ലച്, എൽ ഇ ഡി റിയർ ലൈറ്റ്, എൻജിൻ ഇമ്മൊബലൈസർ എന്നിവയും ‘ബോൺവിൽ ബോബറി’ൽ ട്രയംഫ് ലഭ്യമാക്കുന്നുണ്ട്. 

മികച്ച റൈഡ് ഉറപ്പു നൽകുന്ന ‘ബോൺവിൽ ബോബറി’ന്റെ വരവോടെ ട്രയംഫിന്റെ ഇന്ത്യയിലെ മോഡൽ ശ്രേണി കൂടുതൽ മികവു കൈവരിച്ചതായി ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അഭിപ്രായപ്പെട്ടു. പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിലെ അഞ്ചു വിഭാഗങ്ങളിലും ശക്തമായ സാന്നിധ്യമാണു ട്രയംഫിനുള്ളത്. വിപണിയിൽ മേധാവിത്തം നേടുന്നതിനപ്പുറം ഇന്ത്യയിലെ ബൈക്കിങ് അനുഭവം തന്നെ പുനഃസൃഷ്ടിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും സുംബ്ലി അവകാശഫ്പെട്ടു.