Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎംടി ബസുകളുമായി ടാറ്റ മോട്ടേഴ്സ്

tata-bus-amt Tata AMT Bus

ഓട്ടോമേറ്റഡ് മാനുവൽ ‌ട്രാൻസ്മിഷൻ (എഎംടി) സൗകര്യവുമായി പുതിയ ബസുകൾ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. 12 മീറ്റർ, 9 മീറ്റർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത നീളത്തിൽ സ്റ്റാർബസ്, അൾട്രാബസ് ശ്രേണിയിലായാണ് പുതിയ ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. 21 ലക്ഷം മുതലാണ് ഡൽഹി എക്സ്ഷോറൂം വില. നഗരത്തിലെ ഗതാഗതതിരക്കിനും ഉപയോഗത്തിനും അനുസരിച്ച് വ്യത്യസ്ത അളവുകളിൽ എഎംടി ബസുകൾ ലഭ്യമാകും. ബിഎസ് 4 നിലവാരത്തിലാണ് പുതിയ ബസുകൾ തയാറാക്കിയിരിക്കുന്നത്.

മാനുവൽ, ഓട്ടമാറ്റിക് ഓപ്ഷനുകളോടെയെത്തുന്ന ടാറ്റ എഎംടി ബസുകളില്‍ ഇക്കോണമി, പവർ മോഡുകളുണ്ട്. പവർ മോഡ് മികച്ച കരുത്തു നൽകുമ്പോൾ ഇക്കോണമി മോഡ് ഇന്ധനക്ഷമത ഉറപ്പു നൽകുന്നു. വാഹനത്തിന്റെ വേഗം, എൻജിൻ ടോർക്, വാഹനത്തിലെ ഭാരം, റോഡിന്റെ നിലവാരം, ഡ്രൈവറുടെ പ്രവർത്തനം എന്നിവയ്ക്ക് അനുസൃതമായി എഎംടി ബസിന്റെ ഗിയറും ഗ്ലച്ചും പ്രവർത്തിപ്പിക്കും. പുതിയ തലമുറ എൻജിനാണു ബസുകളിലുള്ളത്. ഇതു തിരക്കേറിയ റോഡുകളിലും മറ്റും ഡ്രൈവറുടെ ജോലി ആയാസരഹിതമാക്കുന്നു.

വാബ്കോയുമായി സഹകരിച്ചാണ് ടാറ്റ മോട്ടോഴ്സ് എഎംടി ബസുകൾ നിർമിച്ചിരിക്കുന്നത്. ഞങ്ങളുടെ ഉപയോക്താക്കൾക്കു മികച്ചതു നൽകാൻ ഞങ്ങൾ പ്രതിഞ്ജാബദ്ധരാണെന്നും ഇതിനായുള്ള പ്രവർത്തനം നിരന്തരം തുടരുമെന്നും കമ്പനിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ രവി പിഷാരടി പുതിയ ബസുകൾ പുറത്തിറക്കവെ പറഞ്ഞു.