Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജഗ്വാർ എക്സ് ഇ’ ഡീസൽ എത്തി; വില 38.25 ലക്ഷം

jaguar-xe-diesel Jaguar XE Diesel

‘ജഗ്വാർ എക്സ് ഇ’യുടെ ഡീസൽ വകഭേദം ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) വിൽപ്പനയ്ക്കെത്തിച്ചു. പരമാവധി 177 ബി എച്ച് പി വരെ കരുത്തും 430 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന കാറിന് 38.25 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. 

രണ്ടു ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ജഗ്വാർ എക്സ് ഇ’ 2016 ജനുവരി മുതൽ ഇന്ത്യയിൽ ലഭ്യമാണ്; 37.25 ലക്ഷം രൂപയാണ് ഈ മോഡലിന് വില. ജഗ്വാർ ശ്രേണിയിലെ ഏറ്റവും വിജയകരമായ മോഡലാണ് ‘എക്സ് ഇ’യെന്നു ജഗ്വാർ ലലാൻഡ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടർ രോഹിത് സൂരി അഭിപ്രായപ്പെട്ടു. ‘എക്സ് ഇ ഡീസലി’ന്റെ വരവോടെ ഇന്ത്യയിലെ വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഭാരം കുറഞ്ഞ അലൂമിനിയം ആർക്കിടെക്ചർ അടിത്തറയാവുന്ന ‘എക്സ് ഇ’യിലെ ട്രാൻസ്മിഷൻ എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. ഓൾ സർഫസ് പ്രോഗ്രസ് കൺട്രോൾ, 380 വാട്ട് മെറിഡിയൻ സൗണ്ട് സിസ്റ്റം, സ്ലൈഡിങ് പനോരമിക് സൺറൂഫ്, എട്ട് ഇഞ്ച് ടച് ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങഇയവയും കാറിലുണ്ട്.