Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ലക്ഷം രൂപ വിലക്കുറവിൽ പുതിയ ജിഎൽഎ

NEW GLA NEW GLA

മെഴ്സിഡീസ് ബെൻസ് എസ്‌യുവിയായ ജിഎൽഎയുടെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി. 30.65 ലക്ഷം മുതൽ 36.75 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ബെൻസ് ഈ വർഷം പുറത്തിറക്കുന്ന ഏഴാമത്തെ മോഡലും ജിഎസ്ടി നടപ്പായതിനു ശേഷം പുറത്തിറക്കുന്ന ആദ്യ മോഡലുമാണ് ജിഎൽഎ. മുൻ മോ‍ഡലിനെക്കാൾ ഏകദേശം 1.76 ലക്ഷം മുതൽ 3.8 ലക്ഷം രൂപവരെ വിലക്കുറച്ചാണ് പുതിയ ജിഎൽഎയെ പുറത്തിറക്കിയിരിക്കുന്നത്.

ജിഎസ്ടിക്ക് മുന്നേ വാഹനങ്ങളുടെ വിലയിൽ കുറവ് വരുത്തിയ ബെൻസ് നികുതി ഇളവിന്റെ മുഴുവൻ ഗുണങ്ങളും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലു മോഡലുകളിലായി രണ്ട് എൻജിൻ വകഭേദങ്ങളോടെയാണ് പുതിയ ജിഎൽഎ വിൽപ്പനയ്ക്കെത്തുന്നത്. 134 ബിഎച്ച്പി കരുത്തും 168 ബിഎച്ച്പി കരുത്തുമുള്ള 2.1 ലീറ്റർ ഡീസൽ എൻജിൻ, 180 ബിഎച്ചിപി കരുത്തുള്ള രണ്ട് ലീറ്റർ പെട്രോൾ എൻജിൻ എന്നിവയാണിത്. ഏഴു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് പുതിയ ജിഎൽഎയിൽ.

2014ൽ പുറത്തിറക്കിയ മോഡലിനെ അപേക്ഷിച്ചു കാഴ്ചയിലും സൗകര്യങ്ങളിലും മാറ്റങ്ങളുണ്ട്. അഞ്ചു നിറങ്ങളിലായി നാലു വേരിയന്റുകളുണ്ടെന്നു മെഴ്സിഡീസ് ബെൻസ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് മൈക്കിൾ യോപ് പറഞ്ഞു. പുതിയ എൽഇഡി ഹെഡ് ലാംപ്, പുറകിൽ ക്രിസ്റ്റൽ സ്റ്റൈൽ ലൈറ്റുകൾ, പുതിയ അലോയ് വീലുകൾ, കൂടുതൽ സ്ഥലം തോന്നിപ്പിക്കുന്ന ഇന്റീരിയർ, അഡ്വഞ്ചർ കിറ്റ്, ആറ് എയർ ബാഗുകൾ ഉള്‍പ്പെടെ മികച്ച സുരക്ഷാ സംവിധാനങ്ങൾ എന്നിവ സവിശേഷതകളിൽ ചിലതാണ്.

Read More: Auto News New Cars Fasttrack