Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട വർണ സങ്കലനത്തിൽ സുസുക്കി ‘ലെറ്റ്സ്’

Suzuki Let's Dual Tone Suzuki Let's Dual Tone

ഗീയർ രഹിത സ്കൂട്ടറായ ‘ലെറ്റ്സി’ന്റെ പുതിയ ഇരട്ട വർണ പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ(എസ് എം ഐ പി എൽ) പുറത്തിറക്കി. ഇതോടെ റോയൽ ബ്ലൂ — മാറ്റ് ബ്ലാക്ക്, ഓറഞ്ച് — മാറ്റ് ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് തുടങ്ങിയ നിറക്കൂട്ടുകളിലാണു ‘ലെറ്റ്സ്’ വിൽപ്പനയ്ക്കെത്തിയത്. ജി എസ് ടി നടപ്പായതോടെ 48,193 രൂപയാണു പുതിയ ‘ലെറ്റ്സി’നു ഡൽഹി ഷോറൂമിൽ വില.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന ഇന്ധനക്ഷമതയേറിയ 112.8 സി സി, ഫോർ സ്ട്രോക്ക് എൻജിനാണ് ‘ലെറ്റ്സി’നു കരുത്തേകുന്നത്; എസ് ഇ പി സാങ്കേതികവിദ്യയോടെ എത്തുന്ന എൻജിൻ മികച്ച യാത്രാസുഖവും ഉറപ്പു നൽകുന്നെന്നാണ് സുസുക്കിയുടെ വാഗ്ദാനം.

ഇന്ധനക്ഷമതയിൽ വിട്ടു വീഴ്ച ചെയ്യാതെ മികച്ച പ്രകടനം ഉറപ്പു നൽകുന്ന കാഴ്ചപ്പകിട്ടുള്ള സ്കൂട്ടർ എന്ന നിലയിലാണു ‘ലെറ്റ്സി’നു സ്ഥാനമെന്ന് എസ് എം ഐ പി എൽ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. ഇരട്ട വർണ  സങ്കലനം കൂടിയാവുന്നതോടെ സ്കൂട്ടറിനു കാഴ്ചപ്പകിട്ടേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു; ഇതോടെ ‘ലെറ്റ്സി’ന്റെ സ്വീകാര്യതയുമേറുമെന്നാണു പ്രതീക്ഷ. 

Read More: Auto News | Auto Tips | Fasttrack