Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമെയ്സി’ന് ‘പ്രിവിലേജ് എഡീഷനു’മായി ഹോണ്ട

Honda Amaze Privilege Edition Honda Amaze Privilege Edition

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ ‘പ്രിവിലേജ് എഡീഷൻ’ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പുറത്തിറക്കി. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ‘അമെയ്സ് പ്രിവലേജ് എഡീഷ’ന് യഥാക്രമം 6.49 ലക്ഷം രൂപയും 7.74 ലക്ഷം രൂപയുമാണു ഷോറൂം  വില. മാനുവൽ ട്രാൻസ്മിഷനുള്ള ‘അമെയ്സ് എസ് (ഒ പി’ അടിസ്ഥാനമാക്കിയാണു ഹോണ്ട ‘പ്രിവിലേജ് എഡീഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്; മറ്റു മോഡലുകളെ അപേക്ഷിച്ച് 11,000 രൂപയോളം അധികമാണ് ഈ പ്രത്യേക പതിപ്പിനു വില. 

honda-amaze-privilege-edition-2 Honda Amaze Privilege Edition

സാധാരണ ‘അമെയ്സി’ലുള്ള സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പുറമെ പുത്തൻ ‘ഡിജിപാഡും’ ഹോണ്ട ഈ കാറിൽ ലഭ്യമാക്കുന്നുണ്ട്; ഹോണ്ട ‘സിറ്റി’യിലും ‘ഡബ്ല്യു ആർ — വി’യിലുമുള്ള ഏഴ് ഇഞ്ച്, ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണിത്. ഉപഗ്രഹ അധിഷ്ഠിത ത്രിമാന നാവിഗേഷൻ, മിറർ ലിങ്ക് സപ്പോർട്ട്, ബ്ലൂടൂത്ത്, വൈ ഫൈ, വോയ്സ് കമാൻഡ്, 1.5 ജി ബി ഇന്റേണൽ സ്റ്റോറേജ്, യു എസ് ബി സ്ലോട്ട്, മാപ്പ്, മീഡിയ എന്നിവയ്ക്കായി മൈക്രോ എസ് ഡി കാർഡ് സ്ലോട്ട്, എച്ച് ഡി എം ഐ — ഐ എൻ പോർട്ട് എന്നിവയൊക്കെ ‘ഡിജിപാഡിലു’ണ്ട്.

Honda Amaze Privilege Edition Honda Amaze Privilege Edition

അകത്തളത്തിൽ ബീജ് നിറത്തിലുള്ള സീറ്റ് കവറിൽ ‘പ്രിവിലേജ് എഡീഷൻ’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രൈവർക്കായി മുൻസീറ്റിന്റെ മധ്യത്തിൽ ആംറസ്റ്റും ലഭ്യമാക്കി. പിൻഭാഗത്ത് ‘പ്രിവിലേജ് എഡീഷൻ’ ബാഡ്ജും ചില്ലറ പരിഷ്കാരമുള്ള ഗ്രാഫിക്സും  ഈ കാറിലുണ്ട്. മാരുതി സുസുക്കി ‘ഡിസയർ’, ഹ്യുണ്ടേയ് ‘എക്സെന്റ്’, ഫോഡ് ‘ആസ്പയർ’, ഫോക്സ്വാഗൻ ‘അമിയൊ’ തുടങ്ങിയവരോടാണ് ഇന്ത്യയിൽ ‘അമെയ്സി’ന്റെ പോരാട്ടം. 

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes