Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8.49 ലക്ഷം രൂപയ്ക്ക് പുതിയ എസ്–ക്രോസ്

Maruti Suzuki S-Cross Maruti Suzuki S-Cross

മാരുതി സുസുക്കിയുടെ പ്രീമിയം എസ്‌യുവി എസ്ക്രോസിന്റെ പുതിയ പതിപ്പ് വിപണിയിൽ. 8.49 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ വാഹനം എസ്ക്രോസിന്റെ രണ്ടാം തലമുറയുടെ ഡൽഹി എക്സ്ഷോറും വില. സിഗ്‌മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വകഭേദങ്ങളാണു വിപണിയിലുള്ളത്. മാരുതി സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് ഇന്ധനക്ഷമത വർധിപ്പിച്ചാണു പുതിയ എസ് ക്രോസ് വിപണിയിലെത്തുന്നത്. 

Maruti Suzuki S-Cross Maruti Suzuki S-Cross

പ്രീമീയം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണു തികച്ചും പുതുമയുള്ളതും തന്റേടം തുളുമ്പുന്നതുമായ രൂപകൽപ്പനയോടെ അർബൻ ക്രോസോവറായ ‘എസ് ക്രോസി’ന്റെ പുത്തൻ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കുന്നത്. കൊത്തിയെടുത്ത ഹുഡ് ഡിസൈൻ, ആകർഷക ഹെഡ്‌ലാംപ്, ഡേലൈറ്റ് റണ്ണിങ് ലാംപ് (ഡി ആർ എൽ) സഹിതമുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, മസ്കുലർ ബോണറ്റും പുതിയ ബംബറുമുണ് മുൻ ഭാഗത്തെ പ്രത്യേകതകൾ. എൽഇഡി കോംപിനേഷനോടു കൂടിയ ടെയിൽ ലാമ്പാണ് പിന്നിൽ. 

Maruti Suzuki S-Cross Maruti Suzuki S-Cross

215 / 60 ആർ 16 ഇഞ്ച് ടു ടോൺ മെഷീൻ ഫിനിഷ്‍ഡ് അലോയ് വീലുകളുമുണ്ട് പുതിയ എസ് ക്രോസിൽ. പഴയ എ‍ഡിഷനിലുള്ള അർബൻ ബ്ലൂ നിറത്തിനു പകരം നെക്സ ബ്ലൂ നിറമായിരിക്കും ഉണ്ടാകുക. ഉൾഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍, ക്രോം ഫിനിഷുകൾ, സാറ്റിൻ ക്രോം അക്സന്റ് ഫിനിഷോടെയുള്ള അകത്തളത്തിൽ സോഫ്റ്റ് ടച് ഡാഷ്ബോഡ്, ഏകോപനമുള്ള സീറ്റ് ഫാബ്രിക് ഡിസൈൻ എന്നിവയുമുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഇന്റ്യൂസീവ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കാറിലുണ്ട്.

Maruti Suzuki S-Cross Maruti Suzuki S-Cross

സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള 1.3 ലീറ്റർ ഡി ഡി ഐ എസ് 200 എൻജിനാണു എസ് ക്രോസിനു കരുത്തേകുന്നത്. ‘സിയാസി’നും ‘എർട്ടിഗ’യ്ക്കും പിന്നാലെയാണ് സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ‘ഡി ഡി ഐ എസ് 200’ എൻജിൻ ‘എസ് ക്രോസി’ലും ഇടംപിടിക്കുന്നത്. ഐഡിൽ സ്റ്റോപ് സ്റ്റാർട്, ടോർക് അസിസ്റ്റ്, ബ്രേക്ക് എനർജി റീജനറേഷൻ സിസ്റ്റം, ഗീയർ ഷീഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയൊക്കെ പുതിയ ‘എസ് ക്രോസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. 

Maruti Suzuki S-Cross Maruti Suzuki S-Cross

സിഗ്‌മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിലാണു പുതിയ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കുണ്ടാവുകയെന്നു മാരുതി സുസുക്കി വ്യക്തമാക്കുന്നു. ‘നെക്സ’ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ പ്രീമിയം മോഡലായ ‘എസ് ക്രോസി’ന്റെ അരങ്ങേറ്റം 2015 ഓഗസ്റ്റിലായിരുന്നു. അവതരണ വേളയിൽ 1.6 ലീറ്റർ ഡീസൽ എൻജിനായിരുന്നു ‘എസ് ക്രോസി’നു കരുത്തേകിയിരുന്നത്. ആഭ്യന്തര വിപണിയിൽ 53,000 യൂണിറ്റ് വിറ്റുപോയ ‘എസ് ക്രോസി’ന്റെ ഇതുവരെയുള്ള കയറ്റുമതി 4,300 യൂണിറ്റാണ്. റെനൊ ഡസ്റ്റർ, ഹ്യൂണ്ടേയ് ക്രേറ്റ, നിസാൻ ടെറാനോ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് എസ്–ക്രോസ് മൽസരിക്കുക.