Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ബ്രെസയെ തകർക്കാൻ പുതിയ ഇക്കോസ്പോർട്

Ford EcoSport Ford EcoSport

കോംപാക്റ്റ് എസ്‌യുവി വിപണിയില്‍ താരമാകാൻ അടിമുടി മാറ്റങ്ങളുമായി പുതിയ ഇക്കോസ്പോർട് വിപണിയിൽ. 7.31 ലക്ഷം മുതൽ 10.67 ലക്ഷം രൂപ വരെയാണ് പുതിയ ഇക്കോസ്പോർട്ടിന്റെ ഡൽഹി എക്സ്ഷോറൂം വില. പുതിയ ഫീച്ചറുകളും പുതിയ എൻജിനുമായി എത്തിയ പുതു എസ് ‌യു വി വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ഫോഡ് പ്രതീക്ഷിക്കുന്നത്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ ഓട്ടമാറ്റിക്ക്, 1.5 ലീറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഇക്കോസ്പോർട് വിപണിയിലെത്തിയിരിക്കുന്നത്. പെട്രോൾ മോ‍ഡലിന് 7.31 ലക്ഷം രൂപ മുതൽ 9.17 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്ക് വകഭേദങ്ങൾക്ക് 9.34 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയും ഡീസൽ‌ പതിപ്പിന് 8.01 ലക്ഷം മുതൽ 10.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

ford-ecosport-2017-3

പരിഷ്കരിച്ച മുൻഭാഗവും വലിപ്പമേറിയ ട്രപ്പീസോയ്ഡൽ ഗ്രില്ലുമൊക്കെയായി മൊത്തം 1,600 പുത്തൻ ഘടകങ്ങളുമായാണ് അടുത്തതലമുറ ‘ഇകോസ്പോർട്ടി’നെ പടയ്ക്കിറക്കുന്നത് എന്നാണ് ഫോഡ് അവകാശപ്പെടുന്നത്. പുതിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകളോടു കൂടിയ പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, ഫോഗ് ലാംപ് ബെസൽ, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങൾ. നിലവിലെ നിറങ്ങൾ കൂടാതെ ബ്ലൂ, റെഡ് എന്നീ പുതിയ നിറങ്ങളും പുതിയ ഇക്കോസ്പോർട്ട് ലഭ്യമാണ്. ധാരാളം മാറ്റങ്ങളോടു കൂടിയ ഉൾഭാഗമാണ് പുതിയ ഇക്കോസ്പോർടിന്.

ford-ecosport-2017-2

പുതിയ ടച്ച് സ്ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീ ‍ഡിസൈൻ ചെയ്ത സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവ ഇന്റീരിയരിലെ പ്രത്യേകതകളാണ്. സുരക്ഷയ്ക്കായി അടിസ്ഥാന വകഭേദം മുതൽ‌ എയര്‍ബാഗുകളും എബിഎസും നല്‍കിയിട്ടുണ്ട്. ഉയർന്ന വകഭേദത്തിൽ മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗുകളും നൽകിയിരിക്കുന്നു.

ford-ecosport-2018-1

പുതിയ 1.5 ലീറ്റർ, ടി ഐ — വി സി ടി പെട്രോൾ എൻജിനോടെയാണ് പുതിയ തലമുറ ഇക്കോസ്പോർട് വിപണിയിലെത്തിയത്. മുൻ എൻജിനെ അപേക്ഷിച്ച് ചെറുതും ഭാരം കുറഞ്ഞതും കരുത്തുറ്റതും കാര്യക്ഷമതയേറിയതുമായ ഈ 1.5 ലീറ്റർ എൻജിന് 123 പി എസ് വരെ കരുത്തും സൃഷ്ടിക്കാനാവും. പഴയ മോ‍ഡലിലെ 100 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ നിലനിർത്തിയിരിക്കുന്നു. പെട്രോൾ മോഡലിന് ലീറ്ററിന് 17 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 14.8 കിലോമീറ്ററും ഡീസൽ മോഡലിന് 23 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

നേരത്തെ ഇകോസ്പോർട്ടി’ന്റെ പുതുതലമുറ മോഡൽ ഇ കൊമേഴ്സ് സൈറ്റായ ആമസോൺ വഴി വിൽക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ധാരണയിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ മുതൽ 24 മണിക്കൂർ സമയത്തേക്കാണ് ആമസോൺ വെബ്സൈറ്റ് വഴി പുത്തൻ ‘ഇക്കോസ്പോർട്’ ബുക്കുചെയ്യാൻ അവസരമുണ്ടായിരുന്നത്. ആമസോൺ വഴി ബുക്കിങ് നടത്തുന്ന ആദ്യത്തെ 123 പേർക്കാവും പുതിയ ‘ഇക്കോസ്പോർട്’ സ്വന്തമാവുക.