‘സിറ്റി’ക്കടക്കം 3 പ്രത്യേക പതിപ്പുമായി ഹോണ്ട

honda-city-20yrs
SHARE

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള മൂന്നു കാറുകളുടെ പ്രത്യേക പതിപ്പുകൾ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) പുറത്തിറക്കി. ഇടത്തരം സെഡാനായ ‘സിറ്റി’, എൻട്രി ലവൽ സെഡാനായ ‘അമെയ്സ്’, എസ് യു വിയായ ‘ഡബ്ല്യു ആർ — വി’ എന്നിവയ്ക്കാണു ഹോണ്ട പ്രത്യേക പതിപ്പുകൾ അവതരിപ്പിച്ചത്. ‘സിറ്റി’ക്ക് ‘ട്വന്റിയത്ത് ആനിവേഴ്സറി എഡീഷ’നും ‘അമെയ്സി’ന് ‘പ്രൈഡ് എഡീഷ’നും ‘ഡബ്ല്യു ആർ — വി’ക്കി ‘എഡ്ജ് എഡീഷ’നുമാണു ഹോണ്ട സാക്ഷാത്കരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിജയകരമായ രണ്ടു ദശാബ്ദം പൂർത്തിയാക്കിയ ‘സിറ്റി’ക്ക് ആകർഷക എക്സ്റ്റീരിയർ പാക്കേജാണ് ഹോണ്ട തയാറാക്കിയത്. മുന്തിയ വകഭേദമായ ‘സെഡ് എക്സി’ലാണു കമ്പനി ‘ട്വിന്റിയത്ത് ആനിവേഴ്സറി എഡീഷൻ’ അവതരിപ്പിച്ചിരിക്കുന്നത്.

ആധുനിക ഇൻഫൊടെയ്ൻമെന്റ് സംവിധാനവും അകത്തും പുറത്തുമുള്ള പുതമകളുമായാണ് കാറിന്റെ ‘എസ് (ഒ)’ വകഭദേം ആധാരമാക്കിയുള്ള ‘അമെയ്സ് പ്രൈഡ് എഡീഷൻ’ എത്തുന്നത്. ‘എസ്’ വകഭേദത്തിൽ നിന്നു രൂപമെടുത്ത ‘ഡബ്ല്യു ആർ — വി എഡ്ജ് എഡീഷനി’ൽ അലോയ് വീലുകളും പുത്തൻ സുരക്ഷാ പാക്കേജുമാണു ഹോണ്ടയുടെ വാഗ്ദാനം. ‘ട്വിന്റിയത്ത് ആനിവേഴ്സറി എഡീഷൻ സിറ്റി’ക്ക് പെട്രോൾ സി വി ടിക്ക് ഡൽഹി ഷോറൂമിൽ 13,74,532 രൂപയും ഡീസൽ എം ടിക്ക് 13,82,382 രൂപയുമാണ് വില. 

കഴിഞ്ഞ വർഷം വിപണിയിലെത്തിയ ‘ഡബ്ല്യു ആർ — വി’ മികച്ച പ്രതികരണം സൃഷ്ടിച്ചെന്നാണു ഹോണ്ടയുടെ അവകാശവാദം. ‘എഡ്ജ് എഡീഷ’ന്റെ പെട്രോൾ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിന് 8,01,017 രൂപയും ഡീസൽ മാനുവൽ ട്രാൻസ്മിഷൻ പതിപ്പിന് 9,04,683 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA