Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎംഡബ്ല്യു ത്രി സീരീസ് ജിടി പുറത്തിറക്കി

bmw-3-series-gt ബിഎംഡബ്ല്യു ത്രി സീരീസ് ജിടി പുണെയിൽ പുറത്തിറക്കിയപ്പോൾ. ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് സ്കോഡർ സമീപം.

ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാൻ ത്രീ സീരീസ് ഗ്രാൻഡ് ടുറിസ്മോ ഇന്ത്യൻ വിപണിയിലെത്തി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയിൽ നിർമിക്കുന്ന കാറിന്റെ പെട്രോൾ ഡീസൽ വകഭേദങ്ങൾ വിപണിയിൽ ലഭ്യമാണ്. ഡീസൽ മോഡലിന് വില 43.30 ലക്ഷം മുതൽ 46.50 ലക്ഷം രൂപ വരെയും പെട്രോൾ മോഡലിന് 47.7 ലക്ഷം രൂപ വരെയുമാണ് ഡൽഹി എക്സ് ഷോറൂം വില.

സ്പോർട് ലൈൻ, ലക്ഷ്വറി ലൈൻ എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. രണ്ട് ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന പെട്രോൾ മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 6.1 സെക്കന്റ് മാത്രം മതി. 252 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഡീസൽ വകഭേദത്തിലും രണ്ടു ലീറ്റർ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുള്ള ഡീസൽ എൻജിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.7 സെക്കന്റ് മാത്രം മതി.

Your Rating: