Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ ഓട്ടമാറ്റിക്കുമായി ക്രേറ്റ

creta-main Creta

ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ് യു വി ക്രേറ്റയ്ക്ക് പുതിയ പെട്രോൾ ഓട്ടോമറ്റിക് വകഭേദം പുറത്തിറങ്ങി. 13.48 ലക്ഷം രൂപയാണ് ക്രേറ്റയുടെ പെട്രോൾ ഓട്ടമാറ്റിക്കിന്റെ വില മുംബൈ എക്സ് ഷോറൂം വില. നിലവിൽ ഡീസൽ ഓട്ടമറ്റിക് വകഭേദം മാത്രമുള്ള ക്രേറ്റയുടെ പെട്രോൾ ഓട്ടോമറ്റിക് പതിപ്പിന്റെ ബുക്കിങ്ങും കമ്പനി ആരംഭിച്ചു കഴിഞ്ഞു. 25000 രൂപ നൽകിയാൽ പെട്രോൾ ഓട്ടോമറ്റിക് ക്രേറ്റ ബുക്കു ചെയ്യാം.

creta-5 Creta

പെട്രോൾ ഓട്ടമറ്റിക് വകഭേദം കൂടാതെ ഡീസൽ ഓട്ടമറ്റിക്കിന്റെ പുതിയ വകഭേദം എസ് പ്ലസ് ഡീസൽ ഓട്ടമറ്റിക്കും ഉടൻ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ മുന്തിയ വകഭേദത്തിൽ മാത്രമാണ് ഓട്ടമറ്റിക് ഗിയർബോക്സുള്ളത്. 2015 ജൂലൈയിൽ നിരത്തിലെത്തിയ ക്രേറ്റയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡീസൽ, പെട്രോൾ എൻജിനുകളോടെ ആറു വകഭേദങ്ങളിലാണു ‘ക്രേറ്റ’ പുറത്തിറങ്ങിയത്.

creta-2 Creta

ഡീസൽ വിഭാഗത്തിൽ 1.4 ലീറ്റർ, 1.6 ലീറ്റർ എൻജിനുകളാണു ക്രേറ്റയ്ക്കുള്ളത്. 1. 4 ലീറ്റര്‍ ഡീസല്‍ എൻജിന് 89 ബിഎച്ച്പി കരുത്തും 220 എന്‍എം ടോർക്കുമുണ്ട്. 1.6 ലീറ്റര്‍ ഡീസല്‍ എൻജിന് 126 ബിഎച്ച്പി കരുത്തും 260 എന്‍എം ടോർക്കുമുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 121 ബിഎച്ച്പി കരുത്തും 151 എന്‍എം ടോർക്കുമുണ്ട്.

Your Rating: