Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർണ പകിട്ടോടെ ഹോണ്ട ‘ഡ്രീം യുഗ’

dream-yuga

എൻട്രി ലവൽ ബൈക്കായ ‘ഡ്രീം യുഗ’യ്ക്കു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പുതുവർണ പകിട്ടേകുന്നു. ‘2016 എഡീഷൻ ഡ്രീം യുഗ’യാണ് ഇരട്ട വർണ സങ്കലനമായ ബ്ലാക്ക് വിത്ത് അത്ലറ്റിക് ബ്ലൂ മെറ്റാലിക്കിലും വിൽപ്പനയ്ക്കെത്തുന്നത്. പുതിയ നിറം അവതരിപ്പിച്ചെങ്കിലും ബൈക്കിന്റെ വിലയിൽ മാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ മൊത്തം ആറു നിറങ്ങളിലാണു നിലവിൽ ‘ഡ്രീം യുഗ’ വിൽപ്പനയ്ക്കുള്ളത്: ബ്ലാക്ക് വിത്ത് അത്ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമെയ്സിങ് വൈറ്റ്, ബ്ലാക്ക്, ബ്ലാക്ക് വിത്ത് റേഡിയന്റ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് ഹെവി ഗ്രേ മെറ്റാലിക്, സ്പോർട്സ് റെഡ്.

നിറത്തിലെ പുതുമയ്ക്കപ്പുറം സാങ്കേതികതലത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘2016 ഡ്രീം യുഗ’യുടെ വരവ്; ബൈക്കിനു കരുത്തേകുന്നത് 110 സി സി, നാലു സ്ട്രോക്ക്, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്. പരമാവധി 8.25 ബി എച്ച് പി കരുത്തും 8.63 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഹോണ്ട ഇകോ ടെക്നോളജി(എച്ച് ഇ ടി)യുടെ പിൻബലമുള്ളതിനാൽ ബൈക്കിനു മികച്ച ഇന്ധനക്ഷമതയും എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്നുണ്ട്. ട്യൂബ്രഹിത ടയർ, വിസ്കസ് എയർ ഫിൽറ്റർ, പരിപാലനം ആവശ്യമില്ലാത്ത ബാറ്ററി എന്നിവയും ബൈക്കിൽ ഹോണ്ട ലഭ്യമാക്കുന്നുണ്ട്.

കമ്യൂട്ടർ വിഭാഗത്തിൽ ആധുനിക രൂപകൽപ്പനയും മികച്ച പ്രകടനക്ഷമതയുമൊക്കെയാണ് ഉപയോക്താക്കൾ ആഗ്രഹിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ ഓർമിപ്പിച്ചു. വിശ്വാസ്യത, ഇന്ധനക്ഷമത, പ്രകടനക്ഷമത തുടങ്ങിയവയിലൊക്കെ മികവു കാട്ടിയ ഹോണ്ട ‘ഡ്രീം’ ശ്രേണിയെ നയിക്കുന്നത് ‘ഡ്രീം യുഗ’യാണ്. അതുകൊണ്ടുതന്നെ ബൈക്കിനു കൂടുതൽ യുവത്വം സമ്മാനിക്കാൻ പുതിയ നിറക്കൂട്ടിനു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  

Your Rating: