Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇകോസ്പോർട്ടി’നു ‘സിഗ്നേച്ചർ എഡീഷൻ’; വില 9.26 ലക്ഷം

ecosport-signature-edition

കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ഇകോസ്പോർട്ടി’നുള്ള സവിശേഷ അക്സസറികൾ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ പുറത്തിറക്കി. ‘സിഗ്നേച്ചർ എഡീഷൻ’ ശ്രേണിയിലെ അനുബന്ധ സാമഗ്രികളടക്കമുള്ള ‘ഇകോസ്പോർട്ടി’ന്റെ കറുപ്പ് നിറമടിച്ച ടൈറ്റാനിയം വകഭേദം സ്വന്തമാക്കാൻ ഡൽഹി ഷോറൂമിൽ 9,26,194 രൂപ മുടക്കണം. ഇതിൽ 37,894 രൂപ അക്സസറികളുടെ ഫിറ്റ്മെന്റിനും പെയ്ന്റിങ്ങിനുമുള്ള ചെലവാണ്. ‘ഇകോസ്പോർട്ടി’ലെ ഫോഗ് ലാംപിനു താഴെ അഞ്ച് എൽ ഇ ഡി ലൈറ്റുകളാൽ തീർത്ത ഡേടൈം റണ്ണിങ് ലാംപാണു പുറത്തെ പ്രധാന പുതുമ. മുൻ — പിൻ ബംപറുകളിലും ചില്ലറ മാറ്റമുണ്ട്.

കറുപ്പ് ഗ്രിൽ, കറുപ്പ് മോൾഡഡ് ഹെഡ്ലാംപ്, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീൽ, കറുപ്പ് മിറർ കവർ, കറുപ്പ് ഫോഗ് ലാംപ് ബെസൽ, കറുപ്പ് റൂഫ് റെയിൽ, റൂഫ് ക്രോസ് ബാർ തുടങ്ങി ഓൾ ബ്ലാക്ക് എക്സ്റ്റീരിയറാണു ‘സിഗ്നേച്ചർ എഡീഷ’ന്റെ പ്രധാന സവിശേഷത. അകത്തളത്തിൽ ആറ് എയർബാഗ്, ആപ് ലിങ്ക് സഹിതം സിങ്ക് എന്നിവയുമുണ്ട്. സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘സിഗ്നേച്ചർ എഡീഷൻ’ എത്തുന്നത്. അതേസമയം ട്രാൻസ്മിഷൻ സാധ്യതകളായി അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഇരട്ട ക്ലച് പവർ ഷിഫ്റ്റ് ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്.
 

Your Rating: