Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലിയുടെ പുതിയ ബൈക്ക് റോഡ്സ്റ്റർ

harley-roadster

അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണിന്റെ പുതിയ ബൈക്ക് റോഡ്സ്റ്റർ പുറത്തിറങ്ങി വില 11,119 ഡോളർ (7.37 ലക്ഷം രൂപ). സ്പോർട്സ്റ്റർ ശ്രേണിയിലുള്ള റോഡ്സ്റ്ററിന്റെ 2016 മോഡലാണ് വിപണിയിലെത്തിയത്. അയൺ 883, 1200 കസ്റ്റം, ഫോർട്ടി എയിറ്റ് തുടങ്ങിയ മോഡലുകളുള്ള സ്പോർട്സ്റ്റർ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് റോഡ്സ്റ്റർ.

1200 സിസി കപ്പാസിറ്റിയുള്ള എയർ കൂൾഡ് എൻജിൻ ഉപയോഗിക്കുന്ന റോഡ്സ്റ്ററിന് 3750 ആർപിഎമ്മിൽ 103 എൻഎം ടോർക്കുണ്ട്. 1506 എംഎം വീൽബെയ്സും 2184 എംഎം നീളവും 152 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള ബൈക്കാണ് റോഡ്സ്റ്റർ. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വീലുകൾ ഉപയോഗിക്കുന്ന ബൈക്കിൽ ട്വിൻ എക്സ്ഹോസ്റ്റുകൾ, എച്ച് ഡി സ്മാർട്ട് സെക്യൂരിറ്റി സ്റ്റം, എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളിലുണ്ട്. നിലവിൽ അമേരിക്കൻ വിപണിയിൽ പുറത്തിറങ്ങിയ ബൈക്ക് ഇന്ത്യയിലേയ്ക്കും എത്തുമെന്നാണ് കരുതുന്നത്.

Your Rating: