Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയോട് ഏറ്റുമുട്ടാൻ ഡബ്ല്യുആർ–വി എത്തി; വില 7.75 ലക്ഷം മുതൽ

Honda-WR-V

മാരുതിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി ബ്രെസയോടും ഫോഡ് ഇക്കോസ്പോർട്ടിനോടും മത്സരിക്കാൻ ഹോണ്ടയുടെ ചെറു എസ്‌‌‌യുവി ഡബ്ല്യുആർവി എത്തി. 7.75 ലക്ഷം മുതൽ 8.99 ലക്ഷം വരെയാണ് പെട്രോൾ വേരിയന്റിന്റെ ഡൽഹി എക്സ് ഷോറൂം വില. ഡീസൽ വേരിയന്റിന്റേത് 8.99 ലക്ഷം മുതൽ ‌9.99 ലക്ഷം വരെയാണ് വില. ഹോണ്ടയുടെ ചെറു ഹാച്ചായ ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡബ്ല്യുആർ-വിയുടെ ഡിസൈൻ. കഴിഞ്ഞ വർഷം അവസാനം ബ്രസീലിൽ നടന്ന സാവോപോളോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

പെട്രോൾ ‍ഡീസൽ എൻജിനുകളുപയോഗിക്കുന്ന കാറിന്റെ 1.2 ലീറ്റർ പെട്രോൾ എൻജിന് 90 ബിഎച്ച്പി കരുത്തും 1.5 ലീറ്റർ ഡീസൽ എൻജിന് 100 ബിഎച്ച്പി കരുത്തുമുണ്ട്. പെട്രോൾ മോഡലിന് ലീറ്ററിന് 17.5 കിലോമീറ്ററും ‍ഡീസൽ മോഡലിന് 25.5 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

honda-wrv-1

വിൻസം റൺഎബോട്ട് വെഹിക്കിൽ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വിക്ക് ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറായിരിക്കും സബ്കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആർ-വിയേക്കാൾ വിലക്കുറവായിരിക്കും. അബർബൻ സ്റ്റൈൽ ഡിസൈനിലെത്തുന്ന ഡബ്ല്യുആർ-വി യുവാക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സിറ്റിയ്ക്ക് ശേഷം ഹോണ്ടയിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനമായിരിക്കും ഡബ്ല്യുആർ-വി.

honda-wrv-2

ചെറു എസ് യു വി ആണെങ്കിലും വലിയ എസ് യു വികളോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആർ-വിക്ക്. ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, സ്പോർട്ടി ഹെഡ്‌ലാമ്പ്, മസ്കുലർ ബോഡി എന്നിവ ഡബ്ല്യുആർ-വിക്കുണ്ടാകും. കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. എൽ’ ആകൃതിയിലുള്ള ടെയിൽ ലാമ്പും സ്റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിനു മാറ്റേകുന്നു.