Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായ് ട്യൂസോൺ വിപണിയിൽ

TUCSON-Hyundai-Auto-Expo

പ്രീമിയം എസ് യു വി വിപണി പിടിക്കാൻ ഹ്യുണ്ടേയ് പുറത്തിറക്കുന്ന എസ് യു വി ട്യൂസോൺ പുറത്തിറങ്ങി. 19.32 ലക്ഷം രൂപ മുതൽ 25.43 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ കോട്ടയം എക്സ് ഷോറൂം വില. പെട്രോൾ, ഡീസൽ എൻജിനുകളുമായി എത്തുന്ന വാഹനത്തിന്റെ ഇരുമോഡലുകൾക്കും ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ട്.

മികച്ച സ്റ്റൈലും സാന്റാഫേയെ അനുസ്മരിപ്പിക്കുന്ന രൂപവുമായി എത്തിയ ട്യൂസോണിൽ രണ്ടു ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ഉപയോഗിക്കുന്നത്. പെട്രോൾ എൻജിൻ 6200 ആർപിഎമ്മിൽ 155 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 19.6 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും. ‍ഡീസൽ എൻജിനാകട്ടെ 4000 ആർപിഎമ്മിൽ 185 എൻഎം ടോർക്കും 1750-2750 ആർപിഎമ്മിൽ 40.8 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും.

2005 മുതൽ ഹ്യുണ്ടായ് ഇന്ത്യയുടെ ലൈനപ്പിലുണ്ടായിരുന്ന വാഹനം വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാത്തതിനെ തുടർന്ന് 2010 ലാണ് പിൻവലിക്കുന്നത്. പുതിയ രൂപത്തിൽ കൂടുതൽ സ്റ്റൈലിഷായി വാഹനമെത്തുമ്പോൾ വിപണിയില്‍ മാറ്റങ്ങൾ വരുമെന്നാണ് കമ്പനിയുെട പ്രതീക്ഷ.

Your Rating: