Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വർ എഫ് പെയ്സ് ഇന്ത്യയിൽ, വില 68.40 ലക്ഷം

jaguar-f-pace

ബ്രിട്ടീഷ് ആഡംബര കാർനിർമാതാക്കളായ ജാഗ്വറിന്റെ ആദ്യ പെർഫോമൻസ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എഫ് പെയ്സ് ഇന്ത്യയിലെത്തി. 68.40 ലക്ഷം മുതൽ 1.12 കോടി രൂപ വരെയാണ് എഫ് പെയ്സിന്റെ ഡൽഹി എക്സ്ഷോറൂം വില. പുതിയ എസ് യു വിയുടെ ബുക്കിങ് കമ്പനി നേരത്ത ആരംഭിച്ചിരുന്നു. പ്യുവർ, പ്രസ്റ്റീജ്, സ്പോർട്, ഫസ്റ്റ് എഡീഷൻ എന്നിങ്ങനെ നാലു വകഭേദങ്ങളിൽ മോഡൽ ലഭ്യമാണ്.

രണ്ടു ലീറ്റർ പെട്രോൾ, മൂന്നു ലീറ്റർ ഡീസൽ വകഭേദങ്ങൾക്കു പുറമെ 3 ലീറ്റർ സൂപ്പർ ചാർജ്‍ഡ് പെട്രോൾ എൻജിനും എഫ് പെയ്സിലുണ്ടാകും. തങ്ങളുടെ ആദ്യ പെർഫോമൻസ് എസ് യു വിക്കു വിപണിയിൽ മികച്ച സ്വീകാര്യത നേടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

‘എഫ് ടൈപ്പി’ൽ നിന്നു പ്രചോദിതമായി രൂപകൽപ്പന ചെയ്ത ‘എഫ് പ‌െയ്സി’ന്റെ അകത്തളത്തിൽ 10 നിറങ്ങളുടെ സാധ്യതയോടെ ഇന്റീരിയർ മൂഡ് ലൈറ്റിങ്ങും ജഗ്വാർ വാഗ്ദാനം ചെയ്യുന്നു. ആംഗ്യങ്ങൾ തിരിച്ചറിഞ്ഞു തുറക്കുന്ന ടെയിൽഗേറ്റാണു കാറിലെ മറ്റൊരു സവിശേഷത. രണ്ടു ലീറ്റർ ഡീസൽ എൻജിനുള്ള മോഡലിൽ ഓപ്ഷൻ വ്യവസ്ഥയിലും മൂന്നു ലീറ്റർ എൻജിനുള്ള കാറുകളിൽ സ്റ്റാൻഡേഡ് വ്യവസ്ഥയിലുമാകും ജസ്റ്റർ ടെയിൽഗേറ്റ് നൽകുക. പിൻ ഫ്ലാങ്കിനു താഴെ കാൽ വച്ചാൽ തനിയെ തുറക്കുന്ന രീതിയിലാണ് ഈ ടെയിൽഗേറ്റിന്റെ രൂപകൽപ്പന.

‘സി എക്സ് — 17’ കൺസപ്റ്റിൽ നിന്നു പ്രചോദിതമാണ് ‘എഫ് പെയ്സ് ഫസ്റ്റ് എഡീഷൻ’. മൂന്നു ലീറ്റർ എൻജിനോടെ വിൽപ്പനയ്ക്കുള്ള കാർ സ്റ്റണ്ണിങ് സീഷ്യം ബ്ലൂ, റീഗൽ ഹാലികോൺ ഗോൾഡ് നിറങ്ങളിലാണു ലഭിക്കുക. കൂടാതെ റോഡിയം സിൽവർ, അൾട്ടിമേറ്റ് ബ്ലാക്ക് നിറങ്ങളിലും ഫസ്റ്റ് എഡീഷൻ വിൽപ്പനയ്ക്കുണ്ടാവും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.