Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ കരുത്തുമായി മഹീന്ദ്ര ടിയുവി 300

mahindra-tuv-300-mhawk100 കരുത്തേറിയ എംഹോക്ക്100 എൻജിനു 100 ബിഎച്ച്പിയാണു പരമാവധി കരുത്ത്.

കരുത്തു കൂട്ടിയ എൻജിനുമായി മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി ടിയുവി 300 എത്തുന്നു. പഴയ മോഡലിലെ എംഹോക്ക്80 എൻജിനു പകരം കരുത്തേറിയ എംഹോക്ക്100 എൻജിനുമായാണു പുതിയ മോഡലെത്തുന്നത്. 100 ബിഎച്ച്പിയാണ് എൻജിന്റെ കരുത്ത്. 240 എൻഎം ആണ് പരമാവധി ടോർക്. പ്രീമിയം വകഭേദങ്ങളായ റ്റി8, റ്റി8 എഎംറ്റി എന്നിവയിൽ മാത്രമാകും ഈ കരുത്തുറ്റ എൻജിൻ നൽകുക. രാജ്യത്താകമാനമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിലൂടെ ഉടൻവിൽപനയ്ക്കെത്തുന്ന പുതിയ മോഡലിനു 8.87 ലക്ഷമാണ് പ്രാരംഭവില. (റ്റി 8 വകഭേദം, മുംബൈ എക്സ്ഷോറൂം വില).

ഓട്ടോഷിഫ്റ്റ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ കെട്നോളജി (എഎംറ്റി) ഉപയോഗിക്കുന്ന ആദ്യ എസ്‌യുവി എന്ന ലേബലിലാണു മഹീന്ദ്ര പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. യാത്രികർക്കു മികച്ച യാത്രാസുഖവും സുരക്ഷയും നൽകുന്ന എസ്‌യുവിയുടെ രണ്ടാം നിരയിൽ കുട്ടികൾക്കു സുരക്ഷ നൽകുന്നതിനു ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ (ISOFIX Child Seat Mounts) പോലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. ഇതുവരെ 25,000 ടിയുവി300 യൂണിറ്റുകളാണു വിറ്റഴിഞ്ഞിരിക്കുന്നത്. പുതിയ കരുത്തുറ്റ എൻജിൻ എത്തുന്നതോടെ എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണു മഹീന്ദ്ര.

എംഹോക്ക്100, എംഹോക്ക്80 എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന രണ്ട് എന്‍ജിന്‍ വകഭേദത്തിലും റ്റി8 മോഡൽ എത്തുമ്പോൾ മറ്റുള്ളവയിൽ എംഹോക്ക്80 എൻജിൻ മാത്രമാണുള്ളത്. 61.5 കിലോവാട്ട് (80 ബിഎച്ച്പി)യാണ് ഈ എൻജിന്റെ പരമാവധി കരുത്ത്. റ്റി4 വേരിയന്റിനു മുംബൈ എക്സ്ഷോറൂമിൽ 7.256 ലക്ഷമാണു പ്രാരംഭവില. 1.5 ലിറ്റർ ഡീസൽ എൻജിൻ 18.49 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നുവെന്ന് അറേ (ARAI) സാക്ഷ്യപ്പെടുത്തുന്നു.

2-ഡിൻ ഓഡിയോ, ബ്ലൂടൂത്ത്, യുഎസ്ബി & ഓക്സ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോൾ എന്നിവയടങ്ങുന്നതാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഗുണനിലവാരം കൂടിയ സ്റ്റീലിൽ നിർമിതമാണ് ബോഡി. ഇരട്ട എയർബാഗ്, എബിഎസ് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), കോർണർ ബ്രേക്ക് കൺട്രോൾ, ഓട്ടമാറ്റിക് ഡോർ ലോക്കിങ് തുടങ്ങിയ ഫീച്ചറുകൾ സുരക്ഷ ഉറപ്പാക്കുന്നു. ബൂട്ട്സ്പേസ് 720 ലിറ്റർ. ഏഴുപേർക്കു യാത്രചെയ്യാവുന്ന എസ്‌യുവി മികച്ച ഹെഡ്റൂം, ലെഗ്റൂം, ഷോൾഡർ റൂം എന്നിവയും നൽകുന്നുണ്ട്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ക്രോം ഇൻസേർട്ടുകളുള്ള ഗ്രിൽ, എടുത്തുനിൽക്കുന്ന ബംബറുകൾ എന്നിവ ടിയുവി 300-നു പൗരുഷ്യലുക്ക് നൽകുന്നു.

സ്റ്റാറ്റിക് ബെൻഡിങ് ഹെഡ്‌ലാംപ്സ്, ബ്രേക്ക് എനർജി റീജനറേഷൻ, ഇന്റെലിപാർക് റിവേഴ്സ് അസിസ്റ്റ്, സ്റ്റിയറിങ്-മൗണ്ടഡ് ഓഡിയോ & ഫോൺ കൺട്രോൾ, വോയ്സ് മെസേജിങ് സിസ്റ്റം, ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, മഹീന്ദ്രയുടെ ബ്ലൂസെൻസ് മൊബൈൽ ആപ്പ്, മൈക്രോ-ഹൈബ്രിഡ് ടെക്നോളജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഈ എസ്‌യുവിയിൽ ദൃശ്യമാണ്.

Your Rating: