Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബിഎംഡബ്ല്യു 520ഡി

bmw-520d-m

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാൻ 5-സീരീസിന്റെ പുതിയ വകഭേദം 520 ഡി എം സ്പോർട്സ് ഇന്ത്യയിലെത്തി. 54 ലക്ഷം രൂപയാണു ഈ ലക്ഷ്വറി സെ‍ഡാന്റെ എക്സ് ഷോറൂം വില. ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് മോഡലുകളാണ് എം മുദ്രയോടെ എത്തുന്നത്. 5 സീരീസ് സെഡാൻ ശ്രേണിയിൽപ്പെട്ട കാർ ചെന്നൈയിലാണു നിർമിക്കുന്നത്.

മുന്നിലേയും പിന്നിലേയും എം ബാഡ്ജിങ്ങുകൾ, 18 എം ലൈറ്റ് അലോയ് വീലുകൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ. സ്പോർട്ടി സ്കേർട്ടിങ്ങുകൾ എന്നിവ 520 ഡി എമ്മിന്റെ പ്രത്യേകതകളാണ്. 1995 സിസി ഡീസൽ എൻജിൻ 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ 7.7 സെക്കൻഡ് മതി. മണിക്കൂറിൽ 233 കിലോമീറ്ററാണു പരമാവധി വേഗം. 

Your Rating: