Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വാർ എക്‌സ് എഫ് വിപണിയിൽ

jaguar-xf ജാഗ്വാർ എക്‌സ് എഫ്

കൊച്ചി ∙  ജാഗ്വാർ ലാൻഡ് റോവറിന്റെ (ജെഎൽആർ)പ്രീമിയം ബിസിനസ് സെഡാൻ ജാഗ്വാർ എക്‌സ് എഫിന്റെ  പുതിയ പതിപ്പ്  വിപണിയിൽ. ജെഎൽആറിന്റെ  ഇൻജീനിയം എൻജിനോടു കൂടി ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യത്തെ കാറാണിത്.   ഓൾ അലുമിനിയം ശ്രേണിയിലുള്ള ജെഎൽആറിന്റെ ആദ്യത്തെ ഡീസൽ എൻജിൻ മികച്ച ഇന്ധന ക്ഷമതയും വാഗ്ദാനം ചെയ്യുന്നു. 4 സിലിണ്ടർ, 2.0 ലീറ്റർ ടർബോ പെട്രോൾ വേരിയന്റിലും ലഭ്യമാണ്.

ഇൻകൺട്രോൾ ടച്ച്, പ്രോ എന്നീ നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇൻഫോടെയിൻമെന്റ് സിസ്റ്റം  ജാഗ്വാർ എക്‌സ് എഫിന്റെ പ്രത്യേകതയാണ്.  ബ്രിട്ടീഷ് നിർമിത മെറിഡിയൻ സൗണ്ട് സിസ്റ്റം 380 വാട്ട്, 11 സ്പീക്കർ, 825 വാട്ട് 17 സ്പീക്കർ എന്നീ ഓപ്ഷനുകളിൽ ലഭ്യമാണ്.

Your Rating: