Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ‘ഫോർച്യൂണർ’ പുറത്തിറങ്ങി, വില 25.92 ലക്ഷം

new-fortuner

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ഫോർച്യൂണറിന്റെ പുതിയ മോഡൽ വിപണിയിലെത്തി. വിവിധ മോഡലുകൾക്ക് 25.92 ലക്ഷം മുതൽ 31.12 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ് ഷോറൂം വിലകൾ. ഒട്ടേറെ പുതുമകളും പരിഷ്കാരങ്ങളുമായി എത്തിയ വാഹനം ഈ വർഷം ആദ്യം തായ്‌ലൻഡിൽ പുറത്തിറക്കിയിരുന്നു. കരുത്തേറിയ എൻജിൻ, സ്റ്റൈൽ സമ്പന്നമായ രൂപകൽപ്പന, ആഡംബരം തുളുമ്പുന്ന അകത്തളം എന്നിവയൊക്കെയാണ് പുതിയ ഫോർച്യൂണറിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് ഫോർച്യൂണർ നിർമിച്ചിരിക്കുന്നത്.‌ ഓഫ് റോഡ് രംഗത്തും മികവു പുലർത്തുന്ന പുതിയ ‘ഫോർച്യൂണറി’ൽ ഗുണമേന്മ, ദൃഢത, വിശ്വാസ്യത, കൂടുതൽ സുരക്ഷ എന്നിവയും ടൊയോട്ട ഉറപ്പു നൽകുന്നുണ്ട്. 2.7 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ ഡീസൽ എൻജിനുകളാണ് പുതിയ ഫോർച്യൂണറിന് കരുത്തേകുന്നത്. 5200 ആർപിഎമ്മിൽ 164 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 245 എൻഎം ടോർക്കും നൽകുന്നുണ്ട് 2.7 ലീറ്റർ പെട്രോൾ എൻജിൻ. 2.8 ലീറ്റർ ഡീസൽ എൻജിൻ 3400 ആർപിഎമ്മിൽ 174.5 ബിഎച്ച്പി കരുത്തും 1600-2400 ആർപിഎമ്മിൽ 420 എൻഎം ടോർക്കും നൽകുന്നുണ്ട്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ ഇരുമോഡലുകളും ലഭ്യമാണ്.

പ്രീമിയം എസ് യു വി സെഗ്‌മെന്റിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലുകളിലൊന്നായി ഫോർച്യൂണറിന്റെ പുതിയ രൂപം വാഹനത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അകത്തളം കൂടുതൽ ആഡംബരവും എൻജിൻ കൂടുതൽ കരുത്തനുമായി എന്നാണ് വാഹനം പുറത്തിറക്കിക്കൊണ്ട് ടൊയോട്ട അറിയിച്ചത്. ഹ്യുണ്ടേയ് സാന്റാഫേ, ഫോഡ് എൻഡവർ, ഷെവർലെ ട്രെയൽബ്ലേസർ തുടങ്ങിയ വാഹനങ്ങളുമായാണ് ഫോർച്യൂണർ മത്സരിക്കുന്നത്.

ഫോർച്യൂണറിന്റെ ഡൽഹി എക്സ് ഷോറൂം വിലകൾ

Toyota Fortuner 2.7-Litre Petrol 2WD 5-Speed MT 25,92,000
Toyota Fortuner 2.7-Litre Petrol 2WD 6-Speed AT 27,61,000
Toyota Fortuner 2.8-Litre Diesel 2WD 6-Speed MT 27,52,000
Toyota Fortuner 2.8-Litre Diesel 2WD 6-Speed AT 29,14,000
Toyota Fortuner 2.8-Litre Diesel 4WD 6-Speed MT 30,05,000
Toyota Fortuner 2.8-Litre Diesel 4WD 6-Speed AT 31,12,000