Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷെ കയാൻ പ്ലാറ്റിനം എഡിഷൻ

porsche-cayenne

ആഡംബര സൂപ്പർ കാർ പോർഷെ കയാൻ പ്ലാറ്റിനം എഡിഷൻ ഇന്ത്യയിലെത്തിച്ചു. പെട്രോൾ മോഡലിന്റെ മുംബൈ ഷോറൂം വില 1.06 കോടി രൂപയും ഡീസലിന് 1.08 കോടി രൂപയുമാണ്.ആർഎസ് സ്‌പൈഡർ ഡിസൈനിലുള്ള 20 ഇഞ്ച് വീലുകൾ, എട്ട് രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സ്‌പോർട്‌സ് ലെതർ സീറ്റ് തുടങ്ങിയ പ്രത്യേകതകൾ പുതിയ പ്ലാറ്റിനം എഡിഷനിലുണ്ട ്. ആഡംബരവും വേഗവുമാണ് കയാന്റെ മുഖമുദ്ര. ഏറ്റവും പുതിയ തലമുറ കമ്മ്യൂണിക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ആപ്പിൾ കാർ പ്ലേയുള്ള ഏഴ് ഇഞ്ച് ടച്സ്‌ക്രീനിൽ നാവിഗേഷൻ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട ്.

പോർഷെ ഹെഡ്‌ലൈറ്റ് ഡൈനമിക് സിസ്റ്റമുള്ള ബൈ–സിനോൻ ഹെഡ്‌ലൈറ്റുകൾ, ആക്‌റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് സൗകര്യം, പനോരമിക് സൺറൂഫ്, ബ്ലൂടൂത്ത് മൊബൈൽ ഫോൺ ഓപ്പറേറ്റർ, നാല് രീതിയിൽ സജ്ജീകരിക്കാവുന്ന ക്ലൈമറ്റ് കൺട്രോൾ എന്നിവയും പ്ലാറ്റിനം എഡിഷനിലുണ്ട ്. പെട്രോൾ മോഡലിലുള്ള എൻജിൻ 300 ബിഎച്ച്‌പി കരുത്ത് നൽകുമ്പോൾ ഡീസൽ എൻജിൻ 245 ബിഎച്ച്‌പി കരുത്താണ് നൽകുന്നത്.

Your Rating: