Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയിൻ എസിനും ‘പ്ലാറ്റിനം’ പതിപ്പ്; വില 1.27 കോടി

cayenne-s-platinum-edition Porsche Cayenne S Platinum Edition

‘എസ് പ്ലാറ്റിനം’ പതിപ്പിന്റെ അവതരണത്തോടെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ഇന്ത്യയിലെ ‘കെയിൻ പ്ലാറ്റിനം’ എഡീഷൻ ശ്രേണി വിപുലീകരിച്ചു. ഡീസൽ, പെട്രോൾ എൻജിനുകളോടെ ‘കെയിൻ എസ് പ്ലാറ്റിനം എഡീഷൻ’ വിൽപ്പനയ്ക്കുണ്ട്. ഡീസൽ എൻജിനുള്ള മോഡലിന് 1.31 കോടി രൂപയും പെട്രോൾ എൻജിനുള്ള കാറിന് 1.27 കോടി രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

കാറിനു പുറത്തെ കറുപ്പ് ട്രിമ്മുകളും ബോഡിയുടെ നിറമുള്ള വീൽ ആർച്ച് എക്സ്റ്റൻഷനുകളുമാണ് ‘പ്ലാറ്റിനം എഡീഷ’നെ സാധാരണ ‘കെയിൻ എസി’ൽ നിന്നു വേറിട്ടു നിർത്തുക. കൂടാതെ സാധാരണ ‘കായീൻ എസി’ൽ 18 ഇഞ്ച് വീലുകൾ ഇടംപിടിക്കുമ്പോൾ ‘പ്ലാറ്റിനം എഡീഷനി’ലുള്ളത് 21 ഇഞ്ച് അലോയ്കളാണ്.‘കെയിൻ ജി ടി എസി’ൽ നിന്നു കടമെടുത്ത്, എട്ടുവിധത്തിൽ ക്രമീകരിക്കാവുന്ന ലതർ — അൽകാന്റര സ്പോർട്സ് സീറ്റുകളാണ് ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലുള്ളത്. ഹെഡ്റസ്റ്റുകളിൽ പോർഷെ ചിഹ്നം ആലേഖനം ചെയ്തതിനൊപ്പം ഡോർ സിൽ ഗാഡിൽ ‘പ്ലാറ്റിനം എഡീഷൻ’ ബാഡ്ജിങ്ങുമുണ്ട്.

പോർഷെ ഡൈനമിക് ലൈറ്റ് സിസ്റ്റം സഹിതം ഇരട്ട സീനോൻ ഹെഡ്ലാംപ്, മുന്നിലും പിന്നിലും പാർക്കിങ് സെൻസർ, നാവിഗേഷൻ സഹിതമുള്ള പോർഷെ പി സി എം ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ബോസ് ഓഡിയോ, ചൂടാക്കാവുന്ന മുൻസീറ്റ് എന്നിവയൊക്കെ ‘കായീൻ പ്ലാറ്റിനം എഡീഷനി’ലുണ്ട്. സാധാരണ ‘എസ് മോഡലി’നു കരുത്തേകുന്ന 3.6 ലീറ്റർ, ഇരട്ട ടർബോ ആറു സിലിണ്ടർ എൻജിനാണു പെട്രോൾ ‘പ്ലാറ്റിനം എഡീഷ’ലിലുള്ളത്; 420 ബി എച്ച പി വരെ കരുത്ത് സൃഷ്ടിക്കാന് ഈ എൻജിനാവും. ഡീസൽ ‘പ്ലാറ്റിനം എഡീഷനി’ലെയും എൻജിനു മറ്റമില്ല; ഇരട്ട ടർബോ എട്ടു സിലിണ്ടർ ഡീസൽ എൻജിന് 385 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. ഏഴു സ്പീഡ് പി ഡി കെ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

Your Rating: